'തനിച്ചാക്കില്ല', നീന്തല്‍ക്കുളത്തില്‍ അമ്മയെ ചേര്‍ത്തുപിടിച്ച് നടി തനിഷ മുഖര്‍ജി; സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹം

മകള്‍ തനിഷ മുഖര്‍ജിക്കൊപ്പം ആന്‍ഡമാനില്‍ അവധിയാഘോഷിക്കുന്ന തനൂജയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
'തനിച്ചാക്കില്ല', നീന്തല്‍ക്കുളത്തില്‍ അമ്മയെ ചേര്‍ത്തുപിടിച്ച് നടി തനിഷ മുഖര്‍ജി; സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹം

രു കാലത്ത് ബോളിവുഡിന്റെ ആവേശമായിരുന്നു നടി തനൂജ  മുഖര്‍ജി. വിവാഹം കഴിഞ്ഞ് കുട്ടികള്‍ ആയതോടെ സിനിമയില്‍ നിന്നും വിട്ടു നിന്ന താരത്തിന്റെ വഴിയേ ആണ് മക്കളായ കജോളും തനിഷയും സിനിമയിലെത്തിയത്. മകള്‍ തനിഷ മുഖര്‍ജിക്കൊപ്പം ആന്‍ഡമാനില്‍ അവധിയാഘോഷിക്കുന്ന തനൂജയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നീന്തല്‍ക്കുളത്തില്‍ അമ്മയ്‌ക്കൊപ്പം കുളിക്കുന്ന ചിത്രമാണ് തനിഷ മുഖര്‍ജി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. അമ്മയ്ക്ക് വേണ്ടി വിഖ്യാത എഴുത്തുകാരന്‍ റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ കവിതാശകലവും ചേര്‍ത്താണ് തനിഷ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഭിനന്ദനങ്ങള്‍ കൊണ്ട് ഇരുവരെയും മൂടുകയാണ് സമൂഹമാധ്യമങ്ങള്‍. 

ഭര്‍ത്താവും സംവിധായകനുമായിരുന്ന ഷോമു മുഖര്‍ജി 2008ല്‍ വിട പറഞ്ഞതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട തനൂജയ്ക്ക് പിന്തുണയായി കൂടെ നില്‍ക്കുന്ന തനിഷയെയും കജോളിനെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍മീഡിയ. എഴുപതുകളിലും ഊര്‍ജസ്വലത കാത്തുസൂക്ഷിക്കുന്ന തനൂജയെയും സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com