പ്രിയയ്ക്ക് പ്രശ്‌നമൊന്നുമില്ല അവള്‍ ബോള്‍ഡാണ്, റോഷന് പക്ഷെ ചമ്മലുണ്ടായിരുന്നു; അഡാറ് ലൗവിലെ ലിപ്ലോക്കിനെക്കുറിച്ച് ഒമര്‍ 

ട്രോളുകള്‍ താന്‍ ആസ്വദിക്കാറുണ്ടെന്നും എന്നാല്‍ മനഃപൂര്‍വം ദ്രോഹിക്കാന്‍ വേണ്ടിയിറക്കുന്ന ട്രോളുകളില്‍ വേദനയുണ്ടെന്നും ഒമര്‍
പ്രിയയ്ക്ക് പ്രശ്‌നമൊന്നുമില്ല അവള്‍ ബോള്‍ഡാണ്, റോഷന് പക്ഷെ ചമ്മലുണ്ടായിരുന്നു; അഡാറ് ലൗവിലെ ലിപ്ലോക്കിനെക്കുറിച്ച് ഒമര്‍ 

ദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗ. ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ചിത്രം ഈ ആഴ്ച തീയറ്ററുകളിലേക്കെത്തുകയാണ്. ഇതിന് മുന്നോടിയായി പുറത്തുവന്ന തമിഴ് ടീസറാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. പ്രിയ വാര്യരും റോഷനും നിറഞ്ഞുനില്‍ക്കുന്ന ടീസറിലെ ലിപ്‌ലോക് രംഗമാണ് വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. 

സിനിമ മുന്‍പ് നേരിട്ട ഡിസ്‌ലൈക്ക് ക്യാമ്പയിന്‍ ടീസറിലും തുടര്‍ന്നു. ലിപ്ലോക്കിലെ അപാകതയും പലരും ചൂണ്ടിക്കാട്ടി. മുന്‍പ് പ്രിയയ്ക്ക് നേരെയായിരുന്നു ആക്രമണമെങ്കില്‍ ഇപ്പോള്‍ സിനിമയ്ക്കുനേരെയും റോഷനുനേരെയുമാണെന്നാണ് ഒമറിന്റെ വാക്കുകള്‍. ലിപ്‌ലോക്ക് ശരിയായില്ല, പെര്‍ഫക്ഷന്‍ ആയില്ല എന്നൊക്കെയാണ് കമന്റ്‌സ്. ആ സീനില്‍ പ്രിയയുടെ സമ്മതമില്ലാതെ പെട്ടെന്നാണ് റോഷന്‍ ലിപ്‌ലോക്ക് നല്‍കുന്നത്. അതിന് ഇത്ര പെര്‍ഫക്ഷനല്ലേ വരൂ, ഒമര്‍ ചോദിക്കുന്നു.

ലിപ് ലോക്ക് ചിത്രീകരിക്കുമ്പോള്‍ പ്രിയയ്ക്ക് പ്രശ്‌നമൊന്നുമില്ലായിരുന്നെന്നും പ്രിയ കുറച്ചുകൂടി ബോള്‍ഡായിരുന്നു എന്നും ഒമര്‍ പറഞ്ഞു. റോഷന് സീനില്‍ അഭിനയിക്കാന്‍ ചമ്മലായിരുന്നെന്ന് ഒമര്‍ പറയുന്നു. 

ട്രോളുകള്‍ താന്‍ ആസ്വദിക്കാറുണ്ടെന്നും എന്നാല്‍ മനഃപൂര്‍വം ദ്രോഹിക്കാന്‍ വേണ്ടിയിറക്കുന്ന ട്രോളുകളില്‍ വേദനയുണ്ടെന്നും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഒമര്‍ പറഞ്ഞു. ഇറങ്ങുന്നതിന് മുമ്പേ പടം പൊളിഞ്ഞുപോകും, കൂവി തോല്‍പ്പിക്കും എന്നൊക്കെ കേള്‍ക്കുന്നത് വേദനാജനകം തന്നെയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com