'എന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് മാതാ അമൃതാനന്ദമയി'; തുറന്നു പറഞ്ഞ് സലിംകുമാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2019 01:02 PM |
Last Updated: 11th February 2019 01:02 PM | A+A A- |
കൊച്ചി; രോഗബാധിതനായ തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് മാതാ അമൃതാനന്ദമയി ആണെന്ന് നടന്‍ സലിംകുമാര്‍. കൊച്ചിയില്‍ നടന്ന അമൃതശ്രീ സംഗമത്തില്‍ വെച്ചാണ് അമൃതാനന്ദമയി തന്റെ ജീവിതത്തെ സ്വാധീനിച്ചത് എങ്ങനെയെന്ന് സലിംകുമാര്‍ തുറന്നു പറഞ്ഞത്. പരിപാടിയുടെ ഉദ്ഘാടകനായിരുന്ന താരം വിവിധ സ്വാശ്രയ സംഘങ്ങള്‍ക്കുള്ള സഹായവിതരണത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.
സ്ത്രീകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും സ്വയം പര്യാപ്തരാക്കാനും ലക്ഷ്യമിട്ടാണ് അമൃതശ്രീ സ്വാശ്രയസംഘങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ എറണാകുളം ജില്ലാ സംഗമമാണ് ഏലൂരിലെ ഫാക്ട് ഗ്രൗണ്ടില്‍ നടന്നത്. സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തില്‍ മാതാ അമൃതാനന്ദമയിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളേണ്ടതുണ്ടെന്ന് അധ്യക്ഷപ്രസംഗം നടത്തിയ സ്വാമി പൂര്‍ണാമൃതാനന്ദപുരി പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തോളം സ്ത്രീകളാണ് പരിപാടിയില്‍ പങ്കെടുത്തത്.