മൈനസ് 10 ഡിഗ്രി ചലഞ്ച് ഏറ്റെടുത്ത് നടി ശ്രീജിത ; ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍ ; മഞ്ഞിലും ചൂടേറ്റുന്നുവെന്ന് ആരാധകര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2019 02:32 PM |
Last Updated: 11th February 2019 02:32 PM | A+A A- |
മുംബൈ : മൈനസ് 10 ഡിഗ്രി ചലഞ്ച് ഏറ്റെടുത്ത് നടി ശ്രീജിത ഡേ. കശ്മീരിലെ ഗുല്‍മാര്‍ഗിലെ മഞ്ഞില്‍ നടിയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മുട്ടോളം മഞ്ഞില്‍, മെറ്റാലിക് ഗോള്‍ഡ് നിറത്തിലുള്ള ബിക്കിനി അണിഞ്ഞാണ് നടി ക്യാമറയ്ക്ക് മുന്നിലെത്തിയത്.
കദര്‍ശിയാന്‍ സിസ്‌റ്റേഴ്‌സിന്റെ മൈനസ് 10 ഡിഗ്രി ചലഞ്ച് ഏറ്റെടുത്താണ് നടി ശ്രീജിത ഫോട്ടോഷൂട്ടിന് തയ്യാറായത്. നടിയുടെ ചിത്രങ്ങളെ ആരാധകര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. വെല്ലുവിളി പൂര്‍ത്തിയാക്കിയ താരത്തിന് അഭിവാദ്യങ്ങള്‍. ഗ്ലാമര്‍ വേഷത്തില്‍ നടി ഏറെ ഹോട്ടാണെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഏകതാ കപൂറിന്റെ കസൗട്ടി സിന്ദഗി കേ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രീജിത അഭിനയരംഗത്തെത്തുന്നത്. ഉത്തരന്‍ എന്ന ടിവി പരമ്പരയിലൂടെയാണ് നടി ഏറെ പ്രശസ്തയാകുന്നത്. ഇപ്പോള്‍ നസര്‍ എന്ന ടിവിഷോയില്‍ താരം അഭിനയിക്കുന്നുണ്ട്.