2019 ഗ്രാമി അവാർഡ്: പുരസ്കാരപ്രഭയിൽ ഗാംബിനോയും ലേഡി ഗാഗയും
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2019 08:12 AM |
Last Updated: 11th February 2019 08:12 AM | A+A A- |
ലോസ് ആഞ്ചലസ്: 2019–ലെ ഗ്രാമി പുരസ്‌കാരദാനച്ചടങ്ങ് ലോസ് ആഞ്ചലസിലെ സ്റ്റേപ്പിൾസ് സെന്ററിൽ പുരോഗമിക്കുന്നു. എൺപത്തിനാല് കാറ്റഗറിയിലായി നൽകുന്ന പുരസ്കാരത്തിൽ സോങ് ഓഫ് ദി ഇയർ പുരസ്കാരം ചൈല്‍ഡിഷ് ഗാംബിനോ (ഡൊണാള്‍ഡ് ഗ്ലോവര്‍) സ്വന്തമാക്കി. ദിസ് ഈസ് അമേരിക്ക എന്ന ഗാനത്തിനാണ് ഗാംബിനോ ജേതാവായത്.
പോപ് സോളോ പെര്‍ഫോമന്‍സ് പുരസ്കാരം വെയര്‍ ഡു യൂ തിങ്ക് യൂ ആര്‍ ഗോയിങ് എന്ന ഗാനത്തിന് ലേഡി ഗാഗ സ്വന്തമാക്കി. കണ്‍ട്രി സോളോ പെര്‍ഫോമന്‍സിന് കേസി മസ്‌ഗ്രേവ്‌സ് ജേതാവായി. ഗാനം, സ്‌പേസ് കൗബോയ്. ലേഡി ഗാഗയും ബ്രാഡ്‌ലി കൂപ്പറും ഡിയോ ഗ്രൂപ്പ് പെർഫോർമൻസ് പുരസ്കാരം സ്വന്തമാക്കി.
61-ാമത് ഗ്രാമി പുരസ്‌കാരങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. 15തവണ ഗ്രാമി ജേതാവായ അലീസിയ കീസ് ആണ് ഇത്തവണ അവതാരകയായി എത്തിയത്. റെക്കോർഡ് ഓഫ് ദി ഇയർ, ആൽബം ഓഫ് ദി ഇയർ തുടങ്ങിയ കാറ്റഗറികളിലെ ജേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല.