'അവര്‍ എനിക്ക് ഖുശ്ബു അല്ല, എന്റെ അമ്മയാണ്'; അമ്മയുടെ അഭിനയം കാണാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് അനന്ദിത  

'അവര്‍ എനിക്ക് ഖുശ്ബു അല്ല, എന്റെ അമ്മയാണ്'; അമ്മയുടെ അഭിനയം കാണാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് അനന്ദിത  

തെന്നിന്ത്യന്‍ നടി ഖുശ്ബുവിന്റെയും നടനും സംവിധായകനുമായ സുന്ദറിന്റെയും ഇളയമകളാണ് അനന്ദിത സുന്ദര്‍. അമ്മ അഭിനയിച്ച സിനിമകളും സീരിയലുകളും കാണാത്തതിന് പിന്നിലുള്ള കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് അനന്ദിത. 

'അവര്‍ എനിക്ക് ഖുശ്ബു അല്ല. അവര്‍ എന്റെ അമ്മയാണ്. അച്ഛന്‍ അഭിനയിക്കുമ്പോള്‍ അത് അച്ഛനല്ല, ആ കഥാപാത്രമാണെന്ന് എനിക്ക് അറിയാം. പക്ഷെ അമ്മയുടെ കാര്യത്തില്‍ അങ്ങനെ അല്ല', അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ അനന്ദിത പറഞ്ഞു. 

ഖുശ്ബു അഭിനയിച്ച ചിത്രങ്ങളായ മുറൈമാമന്‍, മൈക്കിള്‍ മദന കാമരാജന്‍ എന്നിവ കണ്ടിട്ടുണ്ടെന്ന് അനന്ദിത പറഞ്ഞു. മൈക്കിള്‍ മദനില്‍ അമ്മയും കമല്‍ഹാസനുമായുള്ള റൊമാന്‍സ് സീനുകള്‍ കാണുമ്പോള്‍ തനിക്ക് വല്ലാതാകുമെന്നും ഞാന്‍ അങ്കിള്‍ എന്ന് വിളിക്കുന്ന ആളല്ലേ എനിക്കിതൊന്നും കാണാന്‍ വയ്യാന്ന് പറഞ്ഞ് എഴുന്നേറ്റ് പോരുമെന്നും അനന്ദിത അഭിമുഖത്തിൽ പറഞ്ഞു. 

സീരിയലുകളിലോ മറ്റോ തെറ്റായ എന്തെങ്കിലും ചെയ്യുകയോ ദേഷ്യപ്പെടുകയോ ചെയ്യുമ്പോൾ അത് അമ്മ ചെയ്യുന്നതായിട്ടേ തോന്നൂ എന്നും അതുകൊണ്ടാണ് അമ്മയുടെ സിനിമകളും സീരിയലുകളും താൻ കാണാത്തതെന്നും അനന്ദിത കൂട്ടിച്ചേർത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com