ക്യാമറാമാനെ ഇരുത്തി സൈക്കിള്‍ തള്ളി ജോജു; വൈറലായി ജോസഫ് ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ താരത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്
ക്യാമറാമാനെ ഇരുത്തി സൈക്കിള്‍ തള്ളി ജോജു; വൈറലായി ജോസഫ് ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ

ജോസഫ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് അത്ഭുതമായി മാറിയിരിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തന്റെ സിനിമ ജീവിതം ആരംഭിച്ച ജോജു പിന്നീട് വില്ലനായും കൊമേഡിയനായുമെല്ലാം കഴിവ് തെളിയിച്ചതിന് ശേഷമാണ് നായക വേഷത്തില്‍ എത്തിയത്. ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ് കവര്‍ന്നിരിക്കുകയാണ് ജോജു. ഷൂട്ടിങ് ലൊക്കേഷനിലും ജോജു കൂള്‍ ആണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ജോസഫിന്റെ ലൊക്കേഷനിലെ സൈക്കിള്‍ തള്ളല്‍ വീഡിയോ. 

സൈക്കിളില്‍ ഇരുന്ന് ഷൂട്ട് ചെയ്യുന്ന ക്യാമറാമാനെ താങ്ങി നിര്‍ത്തിക്കൊണ്ട് തള്ളിക്കൊണ്ടു പോകുന്ന ജോജുവിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ താരത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ജോജുവിന്റെ സിംപ്ലിസിറ്റിയ്ക്കാണ് കൈയടി മുഴുവന്‍. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KERALA_HUNTERS (@kerala_hunters) on

ക്രൈം ത്രില്ലറായി പുറത്തിറങ്ങിയ ജോസഫ് സംവിധാനം ചെയ്തത് എം. പത്മകുമാര്‍ ആയിരുന്നു. വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പം ഇറങ്ങിയ ചിത്രം മികച്ച വിജയമാണ് നേടിയത്. രജീഷ വിജയന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ജൂണാണ് ജോജുവിന്റെ അടുത്ത ചിത്രം. ഇതില്‍ രജീഷയുടെ അച്ഛനായാണ് താരം അഭിനയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com