നീലകേക്കില്‍ മുങ്ങി അഷറും നോഹയും; ഇരട്ടക്കുട്ടികളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി സണ്ണി ലിയോണി; വീഡിയോ

താരം തന്നെയാണ് കുട്ടികളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്
നീലകേക്കില്‍ മുങ്ങി അഷറും നോഹയും; ഇരട്ടക്കുട്ടികളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി സണ്ണി ലിയോണി; വീഡിയോ

ഇരട്ടക്കുട്ടികളുടെ പിറന്നാള്‍ ആഘോഷമാക്കി ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. മക്കളുടെ ഒന്നാം വിവാഹമാണ് താരം കുടുംബത്തോടൊപ്പം ആഘോഷിച്ചത്. താരം തന്നെയാണ് കുട്ടികളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അഷര്‍ സിങ് വെബറും നോഹ സിങ് വെബറും കേക്കില്‍ കളിക്കുന്നതിന്റേയും മറ്റും നിരവധി ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

കുടുംബം എന്ന നിലയിലെ തങ്ങളുടെ സന്തോഷം പങ്കുവെക്കാന്‍ വാക്കുകള്‍ ഇല്ലെന്നാണ് താരം പറയുന്നത്. 'നോഹയ്ക്കും അഷറിനുമൊപ്പമുള്ള കഴിഞ്ഞ വര്‍ഷം തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വര്‍ഷമായിരുന്നു. ഇരുവര്‍ക്കും ലഭിക്കാവുന്ന ഏറ്റവും മികച്ച ചേച്ചിയാണ് നിഷ. എന്റെ ജീവിതത്തിലെ പ്രകാശമാണ് നിങ്ങള്‍. ഞാന്‍ എന്നും രാവിലെ എഴുന്നേല്‍ക്കുന്നതിനുള്ള കാരണം. നിങ്ങളുടെ പുഞ്ചിരി, ചുംബനം, ആലിംഗനം, കരച്ചില്‍ എല്ലാം എനിക്ക് സന്തോഷം കൊണ്ടുവന്നു തരും.' മനോഹരമായ കുറിപ്പോടെയാണ് കുഞ്ഞു മക്കള്‍ക്ക് താരം പിറന്നാള്‍ ആശംസിച്ചിരിക്കുന്നത്. 

2017ലാണ് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്ന് 21 മാസമുളള ഒരു പെണ്‍കുഞ്ഞിനെ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ദത്തെടുത്തത്. അതിന് പിന്നാലെയാണ് വാടകഗര്‍ഭത്തിലൂടെ രണ്ട് ആണ്‍കുട്ടികള്‍ ഇരുവരുടേയും ജീവിതത്തിലേക്ക് വരുന്നത്. ഭര്‍ത്താവ് ഡാനിയല്‍ വെബറും മൂന്ന് കുട്ടികളും അടങ്ങുന്ന  തന്റെ കുടുംബ ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com