മധുരരാജ എട്ടുനിലയില്‍ പൊട്ടും, ചേട്ടന്‍ ഇവിടെയൊക്കെ കാണില്ലേ..!: വിമര്‍ശിച്ചയാള്‍ക്ക് മറുപടി കൊടുത്ത് വൈശാഖ്

ഇതിന് പിന്നാലെ വൈശാഖിന്റെ കമന്റുമെത്തി. 'ചേട്ടന്‍ ഇവിടെയൊക്കെ തന്നെ കാണുവല്ലോ അല്ലേ' എന്നായിരുന്നു വൈശാഖിന്റെ മറുപടി.
മധുരരാജ എട്ടുനിലയില്‍ പൊട്ടും, ചേട്ടന്‍ ഇവിടെയൊക്കെ കാണില്ലേ..!: വിമര്‍ശിച്ചയാള്‍ക്ക് മറുപടി കൊടുത്ത് വൈശാഖ്

മ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ചിത്രമാണ് മധുരരാജ. ഈ ചിത്രത്തിനെതിരെ കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖ്. 'മധുരരാജ' എന്ന ചിത്രം എട്ടു നിലയില്‍ പൊട്ടുമെന്നായിരുന്നു കമന്റ്. 

ഇതിന് പിന്നാലെ വൈശാഖിന്റെ കമന്റുമെത്തി. 'ചേട്ടന്‍ ഇവിടെയൊക്കെ തന്നെ കാണുവല്ലോ അല്ലേ' എന്നായിരുന്നു വൈശാഖിന്റെ മറുപടി. വൈശാഖിന്റെ ഈ മറുപടി കലക്കിയെന്നാണ് 'മമ്മൂക്ക' ആരാധകര്‍ അഭിപ്രായപ്പെട്ടത്. ആയിരത്തിമുന്നൂറ് ലൈക്കുകളാണ് ഈയൊരു മറുപടിക്ക് മാത്രം ലഭിച്ചത്.

മധുരരാജയുടെ പേരന്‍പിന്റെ വിജയം ആഘോഷിക്കുന്ന ചിത്രം വൈശാഖ് പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് താഴെയായിരുന്നു വിമര്‍ശനം. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്- ഉദയകൃഷ്ണപീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് മധുരരാജ. 

തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. ഇതിനു പുറമെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു. അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ആര്‍കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍, ബിജു കുട്ടന്‍, സിദ്ധിഖ്, എംആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com