സെയ്ഫിന്റെ ആ കണ്ടീഷന്‍ നിറവേറ്റും, സാറാ അലി ഖാനുമായി ഡേറ്റിന് പോകും: തുറന്നുപറഞ്ഞ് കാര്‍ത്തിക് 

കാര്‍ത്തിക്കിനോടുള്ള പ്രണയം സാറ തുറന്നുപറഞ്ഞതിന്റെ മറുപടിയായാണ് പുതിയ എപ്പിസോഡിലെ സംഭാഷണങ്ങള്‍
സെയ്ഫിന്റെ ആ കണ്ടീഷന്‍ നിറവേറ്റും, സാറാ അലി ഖാനുമായി ഡേറ്റിന് പോകും: തുറന്നുപറഞ്ഞ് കാര്‍ത്തിക് 

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍ എന്ന അഭിമുഖ പരിപാടിയിലെ ഏറ്റവും പുതിയ ഭാഗമാണ് ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ വീണ്ടും നിറയുന്നത്. സെയ്ഫ് അലി ഖാനും മകള്‍ സാറാ അലി ഖാനും ഒന്നിച്ചെത്തിയ മുന്‍ എപ്പിസോഡിന്റെ തുടര്‍ച്ചയായാണ് പുതിയ തലക്കെട്ടുകള്‍. നടന്‍ കാര്‍ത്തിക് ആര്യനും നടി കൃതി സനോണും പങ്കെടുത്ത എപ്പീസോഡിലെ ചര്‍ച്ചയാണ് വാര്‍ത്തകള്‍ക്ക് ഇടനല്‍കിയിരിക്കുന്നത്. 

കാര്‍ത്തിക്കിനോടുള്ള പ്രണയം സാറ തുറന്നുപറഞ്ഞതിന്റെ മറുപടിയായാണ് പുതിയ എപ്പിസോഡിലെ സംഭാഷണങ്ങള്‍. സെയ്ഫ് അലി ഖാന്‍ പറഞ്ഞ കണ്ടീഷന്‍ നിറവേറ്റിക്കഴിയുമ്പോള്‍ സാറയെ തീര്‍ച്ചയായും ഡേറ്റിന് ക്ഷണിക്കുമെന്നാണ് കാര്‍ത്തിക് പറയുന്നത്. കൈയ്യില്‍ ആവശ്യത്തിന് പണം ഉണ്ടായിരിക്കണമെന്നായിരുന്നു സെയിഫിന്റെ കണ്ടീഷന്‍. 

കാര്‍ത്തിക്കും അനന്യ പാണ്ടെയുമൊന്നിച്ച ഡിന്നര്‍ ഡേറ്റിനെക്കുറിച്ചും ശ്രദ്ധ കപൂറുമൊത്തുള്ള മൂവീ ഡേറ്റിനെക്കുറിച്ചും താരം അഭമുഖത്തില്‍ സംസാരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com