ഇത് അനുഷ്‌കയുടെ മധുര പ്രതികാരം; മെലിഞ്ഞ് സുന്ദരിയായി തെന്നിന്ത്യന്‍ സുന്ദരി; ചിത്രങ്ങള്‍ വൈറല്‍

പ്രമുഖ ലൈഫ്‌സ്‌റ്റൈല്‍ പരിശീലകന്‍ ലൂക്ക് കൗട്ടിന്‍ഹോയുടെ കീഴില്‍ പരിശീലനത്തിലായിരുന്നു കുറച്ചുനാളായി അനുഷ്‌ക
ഇത് അനുഷ്‌കയുടെ മധുര പ്രതികാരം; മെലിഞ്ഞ് സുന്ദരിയായി തെന്നിന്ത്യന്‍ സുന്ദരി; ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് അനുഷ്‌ക ശര്‍മ. നായിക പ്രാധാന്യമുള്ള നിരവധി സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലും മികച്ച റോളിലാണ് താരം എത്തിയത്. എന്നാല്‍ പിന്നീട് താരത്തെ സിനിമകളില്‍ കാണാതായി. കഴിഞ്ഞ വര്‍ഷം ഭാഗ്മതിയില്‍ മാത്രമാണ് അനുഷ്‌ക അഭിനയിച്ചത്. കഥാപാത്രത്തിനായി ഏതറ്റം വരെയും പോകാന്‍ തയാറാവുന്ന അനുഷ്‌കയ്ക്ക് തിരിച്ചടിയായത് തന്റെ ശരീര ഭാരമായിരുന്നു. 

വണ്ണം വെച്ചതോടെയാണ് താരത്തിന് സിനിമകള്‍ നഷ്ടപ്പെടാന്‍ തുടങ്ങിയത്. നല്ല പൊക്കവും അതിനൊപ്പം തടിയുമുള്ള അനുഷ്‌കയ്ക്ക് തെന്നിന്ത്യന്‍ നായകന്മാര്‍ക്ക് ചേരാതായതോടെയാണ് താരത്തെ നായികയാക്കുന്നതില്‍ നിന്നും പലരും പിന്‍മാറിയത്. എന്നാല്‍ ഇപ്പോള്‍ വണ്ണം കുറച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. 37 കാരിയായ അനുഷ്‌കയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വൈറലാവുകയാണ്. നന്നായി മെലിഞ്ഞ് അതിമനോഹരിയായി ബീച്ചില്‍ ഇരിക്കുന്ന അനുഷ്‌കയുടെ ചിത്രങ്ങള്‍ ആരുടേയും മനം കവരും. സിനിമയില്‍ വന്നപ്പോള്‍ എങ്ങനെയാണോ ഇരുന്നത് അതുപോലെയാണ് അനുഷ്‌കയുടെ ഇപ്പോഴത്തെ ലുക്ക്.

പ്രമുഖ ലൈഫ്‌സ്‌റ്റൈല്‍ പരിശീലകന്‍ ലൂക്ക് കൗട്ടിന്‍ഹോയുടെ കീഴില്‍ പരിശീലനത്തിലായിരുന്നു കുറച്ചു നാളായി അനുഷ്‌ക. ലൂക്ക് തന്നെയാണ് താരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. 'ഹോളിസ്റ്റിക് ന്യൂട്രീഷന്‍ ആന്‍ഡ് ലൈഫ്‌സ്‌റ്റൈല്‍ മെഡിസിന്‍' എന്ന ചികിത്സാരീതിയിലൂടെയാണ് നടിയുടെ മേക്കോവര്‍. അനുഷ്‌ക്കയുമായി ചേര്‍ന്ന് ആളുകളുടെ ജീവിതചര്യയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികള്‍ക്കും ലൂക്ക് പദ്ധതിയിടുന്നുണ്ട്.

2015-ല്‍ റിലീസ് ചെയ്ത ഇഞ്ചി ഇടിപ്പഴകി എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു നടി തടി കൂട്ടിയത്. കഥാപാത്രത്തിന് വേണ്ടി ഡോക്റ്ററിന്റെ നിര്‍ദേശത്തോടെയായിരുന്നു തടി കൂട്ടിയത്. എന്നാല്‍ സിനിമ കഴിഞ്ഞിട്ട് പഴയ ശരീര ഭാരത്തിലേക്ക് എത്താന്‍ താരത്തിനായില്ല. ഇത് ബാഹുബലി 2, രുദ്രമ്മാദേവി എന്നീ ചിത്രങ്ങളെയും സാരമായി ബാധിച്ചിരുന്നു, ഈ ചിത്രങ്ങളില്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് അനുഷ്‌കയുടെ തടി കുറച്ചു കാണിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് താരം വണ്ണം കുറയ്ക്കാന്‍ തുനിഞ്ഞിറങ്ങിയത്. വിദേശത്ത് വച്ച് കൊഴുപ്പ് കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്തിയ താരം കൃത്യമായ വ്യായാമത്തോടെയും ഭക്ഷണ ക്രമത്തിലൂടെയും തടി കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. തന്റെ വിമര്‍ശകര്‍ക്കുള്ള മറുപടിയായിട്ടാണ് മേക്കോവര്‍ ചിത്രങ്ങള്‍ താരം പുറത്തുവിട്ടത്. 

ആര്‍. മാധവന്‍ നായകനാകുന്ന സൈലന്‍സ് എന്ന ചിത്രമാണ് അനുഷ്‌കയുടെ പുതിയ പ്രോജക്ട്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. അനുഷ്‌ക ഈ ആഴ്ച സിനിമയില്‍ ജോയിന്‍ ചെയ്യും. നവാഗതനായ ഹേമന്തന് മധുര്‍കര്‍ ആണ് സംവിധാനം. ഹോളിവുഡ് ചിത്രം കില്‍ ബില്ലിലൂടെ പ്രശസ്തനായ മൈക്കല്‍ മാഡ്‌സെന്‍ ആണ് വില്ലന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com