കാളിദാസ് ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിന്റെ ആദ്യ ട്രെയിലര്‍

ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്ന സൂചന.
കാളിദാസ് ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിന്റെ ആദ്യ ട്രെയിലര്‍

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി'ന്റെ ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയുമാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഫുട്‌ബോള്‍ ഫേവറൈറ്റുകളായ അര്‍ജന്റീന ആരാധകരുടെ പശ്ചാതലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ വൈറലായിരുന്നു.

ഫുട്‌ബോളും, സൌഹൃദവും, ക്യാമ്പസ് പ്രണയവും, രാഷ്ട്രീയവുമെല്ലാം ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്ന സൂചന. ഓണ്‍ലൈന്‍ സീരീസായ കരിക്കിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ ജോര്‍ജ്ജ് എന്ന അനു കെ അനിയനും ഫ്രാന്‍സിസ് എന്ന ജീവനും കാളിദാസിനൊപ്പം വേഷമിടുന്നു എന്നുള്ളതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

അശോകന്‍ ചരുവിലിന്റെ കഥയില്‍ ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്'ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം ലിജോ പോളും നിര്‍വഹിച്ചിരിക്കുന്നു. ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് ഒന്നിന് റിലീസിനെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com