മോദിയുടെ ഭാര്യയായി  സീരിയല്‍  നടി; ആകാംഷയോടെ സിനിമാ ലോകം

മോദിയുടെ ഭാര്യയായി  സീരിയല്‍  നടി ബര്‍ക്ക ബിഷ്ട് -  ആകാംഷയോടെ സിനിമാ ലോകം
മോദിയുടെ ഭാര്യയായി  സീരിയല്‍  നടി; ആകാംഷയോടെ സിനിമാ ലോകം

ന്യൂഡല്‍ഹി:  മോദിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ യശോദ ബന്നായി എത്തുന്നത് പ്രശസ്ത ടിവി സീരിയല്‍ താരം ബര്‍ക്ക ബിഷ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വിവേക് ഒബ്‌റോയ് ആണ് മോദിയായി വേഷമിടുന്നത്.

വിവേക് ഒബ്‌റോയി താമസിയാതെ ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തിലെ മുഴുവന്‍ ആളുകളുടെ വിശദാംശങ്ങള്‍ ഇതിനകം തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ബോമാന്‍ ഇറാനി, സറീന ബഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണന്‍ തുടങ്ങി ബോളിവുഡിലെ വലിയ നിരതന്നെ ചിത്രത്തിന്റെ ഭാഗമാകും.

മോരി കോമിന്റെ ജീവിത കഥ പറയുന്ന  ചിത്രം സംവിധാനം ചെയ്്ത ഒമുങ് കുമാറാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. സഞ്ജയ് ദത്ത് വേഷമിട്ട ഭൂമിയാണ് ഇയാള്‍ സംവിധാനം ചെയ്ത് അവസാന ചിത്രം. മോദി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനുവരി ഏഴിന് പുറത്തിറങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com