ഒരുപാട് തയാറെടുത്തു: ഇത്രവലിയ ജനക്കൂട്ടത്തെ അടുത്തൊന്നും അഭിമുഖീകരിച്ചിട്ടില്ലെന്ന് മമ്മൂട്ടി

സ്‌നേഹം പരസ്പരം കൈമാറ്റം ചെയ്യുന്നവര്‍ക്കേ ദൈവ സന്നിധിയില്‍ നിന്ന് പ്രതിഫലം ലഭിക്കുകയുള്ളുവെന്ന് പറഞ്ഞ നടന്‍ മമ്മൂട്ടി സ്‌നേഹിച്ച് ജീവിക്കേണ്ട കാലമാണിതെന്നും പറഞ്ഞു.
ഒരുപാട് തയാറെടുത്തു: ഇത്രവലിയ ജനക്കൂട്ടത്തെ അടുത്തൊന്നും അഭിമുഖീകരിച്ചിട്ടില്ലെന്ന് മമ്മൂട്ടി

ത്തവണത്തെ ആറ്റുകാല്‍ ക്ഷേത്രത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. കുറേ ദിവസങ്ങളോളം തയാറെടുത്തിട്ടാണ് ഞാന്‍ ഈ പരിപാടിയിലേക്ക് വന്നത്. ഇത്രയും ആളുകളെ അഭിമുഖീകരിച്ച് ഞാന്‍ എന്തുപറയുമെന്നായിരുന്നു ചിന്തിച്ചിരുന്നതെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

സ്‌നേഹം പരസ്പരം കൈമാറ്റം ചെയ്യുന്നവര്‍ക്കേ ദൈവ സന്നിധിയില്‍ നിന്ന് പ്രതിഫലം ലഭിക്കുകയുള്ളുവെന്ന് പറഞ്ഞ നടന്‍ മമ്മൂട്ടി സ്‌നേഹിച്ച് ജീവിക്കേണ്ട കാലമാണിതെന്നും പറഞ്ഞു. ആറ്റുകാലിലെത്തിയ മമ്മൂട്ടിക്ക് ഭക്തരും ആരാധകരും ചേര്‍ന്ന് വന്‍ സ്വീകരണമായിരുന്നു ഒരുക്കിയത്. മധുരരാജയുടെ ചിത്രീകരണം മാറ്റിവച്ചാണ് മമ്മൂട്ടി ചടങ്ങിലെത്തിയത്.

ടെലിവിഷന്‍ ചാനലുകളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാണാറുണ്ടെങ്കിലും ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ച് തനിക്ക് കേട്ടറിവേയുള്ളൂവെന്ന് മമ്മൂട്ടി പറഞ്ഞു. ഇത്രയും വലിയ ജനസമൂഹത്തെ ഈ അടുത്തകാലത്തൊന്നും ഞാന്‍ അഭിസംബോധന ചെയ്തിട്ടില്ല. വളരെ സന്തോഷത്തോടുകൂടിയാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റത്. കാരണം എന്റെ ചലച്ചിത്രജീവിതത്തിന്റെ ആരംഭകാലത്ത് ഈ റോഡുകളിലും വഴികളിലും ക്ഷേത്രനടകളിലുമൊക്കെ സിനിമ ഷൂട്ട് ചെയ്ത് നടന്നിട്ടുണ്ട്'- മമ്മൂട്ടി പറഞ്ഞു.

1981ല്‍ മമ്മൂട്ടിയുടെ മുന്നേറ്റം എന്ന സിനിമ ഷൂട്ട് ചെയ്തത് ഇവിടെയാണ്. തിരുവനന്തപുരത്ത് താന്‍ അധികം വരാറില്ലെന്നും അദ്ദേഹം പറഞ്ഞു. 'എന്നെ ഇവിടേക്ക് ക്ഷണിച്ചതില്‍ ഒരുപാട് നന്ദി. ഇതുപോലെ ഒരേയൊരു ലക്ഷ്യത്തിലേക്ക്  ആഗ്രഹത്തിലേക്ക് ഇത്രയും ആളുകള്‍ കൂടുകയും മനസ്സു നിറഞ്ഞ് ദേവിയെ അല്ലെങ്കില്‍ ദൈവത്തിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു അവസരം എന്ന് പറയുമ്പോള്‍, ഏത് ദൈവമാണ് നിങ്ങളെ അനുഗ്രഹിക്കാത്തത്.'

'എല്ലാം മറന്ന് പരസ്പരം സ്‌നേഹം മാത്രം പങ്കിടുന്ന മനോഹര നിമിഷങ്ങളാണിത്. ഞാനും നിങ്ങളും കൂടിച്ചേരുന്ന ഈ നിമിഷം ഒരുപാട് നല്ല സന്ദേശങ്ങള്‍ പരത്തട്ടേയെന്ന് ഞാനാഗ്രഹിക്കുന്നു. മനുഷ്യന്റെ പരസ്പര സ്‌നേഹത്തിന്റേയും പരസ്പര വിശ്വാസത്തിന്റേയും നിമിഷങ്ങളായി ഇതുമാറട്ടെ. ഒന്നിന്റേയും അതിര്‍വരമ്പുകളില്ലാതെ മനുഷ്യന്‍ പരസ്പരം സ്‌നേഹിക്കുന്ന ഒരു നല്ല നാളുകള്‍ ഉണ്ടാകട്ടെ.'

'എല്ലാ കലകളുടെയും ഉറവിടം ക്ഷേത്രങ്ങളാണെന്ന് പറയാറുണ്ട്. ക്ഷേത്രകലകള്‍ എന്ന കലാവിഭാഗം പോലും നമുക്കുണ്ട്. ഈ ക്ഷേത്രമുറ്റത്താണ് പല കലാകാരന്മാരും ഉണ്ടായിട്ടുള്ളത്. അതുപോലെ തന്നെ ഈ ക്ഷേത്രത്തിന്റെ മുറ്റത്താണ് കലാകാരനെന്ന് ആഗ്രഹിക്കുന്ന ഞാനും നില്‍ക്കുന്നത്. 

'കഴിഞ്ഞ 38 വര്‍ഷങ്ങളായി പല രൂപത്തിലും പല ഭാവത്തിലും എന്നെ കാണുകയും സ്‌നേഹിക്കുകയും ചെയ്യുന്ന നിങ്ങളോട് എന്തുപറയാനാണ്. ഈ സ്‌നേഹം തന്നെയാണ് എനിക്കും തിരിച്ചുള്ളത്. പരസ്പം സ്‌നേഹിച്ച് ജീവിക്കുന്ന മനുഷ്യരാണ് ദീര്‍ഘകാലം ജീവിച്ചുപോകുന്നത്. നിങ്ങളുടെ എല്ലാ പ്രാര്‍ഥനകളും സഫലമാകട്ടെ.'- മമ്മൂട്ടി പറഞ്ഞവസാനിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com