എവിടെയെങ്കിലും ഒരു ബഞ്ച് കിട്ടിയാല്‍ ഞാന്‍ ഇരുന്നോളാം; സിംഹാസനങ്ങളില്‍ ഇരിക്കുന്നവര്‍ അവിടെ ഇരിക്കട്ടെ; മമ്മൂട്ടിയുടെ പ്രസംഗം (വീഡിയോ)

എവിടെയെങ്കിലും ഒരു ബഞ്ച് കിട്ടിയാല്‍ ഞാന്‍ ഇരുന്നോളാം; സിംഹാസനങ്ങളില്‍ ഇരിക്കുന്നവര്‍ അവിടെ ഇരിക്കട്ടെ; മമ്മൂട്ടിയുടെ പ്രസംഗം (വീഡിയോ)

എവിടെയെങ്കിലും ഒരു ബഞ്ച് കിട്ടിയാല്‍ ഞാന്‍ ഇരുന്നോളാം - സിംഹാസനങ്ങളില്‍ ഇരിക്കുന്നവര്‍ അവിടെ ഇരിക്കട്ടെ

എത്രയെത്ര വൈകാരിക കഥാപാത്രങ്ങളാണ് മമ്മൂട്ടിയെന്ന മഹാനടന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ആ ചലചിത്രജീവിത സപര്യ തുടങ്ങിയിട്ട് നാല്് പതിറ്റാണ്ടുകള്‍ പിന്നിടുന്നു.സാധാരണക്കാരന്റെ വികാരങ്ങളെ അത്രത്തോളം ഫലിപ്പിച്ച് അഭിനയിക്കാന്‍ മമ്മൂട്ടിയോളം പോന്ന ചോയിസ് ഒരു കാലത്തും ഉണ്ടായിരുന്നില്ലെന്നതായിരുന്നു വാസ്തവം. സത്യന്റെ സിംഹാസനം അലങ്കരിക്കാന്‍ കഴിവുള്ള മലയാളത്തിലെ മറ്റൊരു നടന്‍ എന്നാണ് സിനിമയിലേക്ക് എത്തിയപ്പോള്‍ മമ്മൂട്ടിയെ പലരും വിശേഷിപ്പിച്ചത്. അന്നത്തെ വിശേഷണങ്ങളില്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ അതില്‍ പുളകം കൊണ്ടിരുന്നെങ്കില്‍ താന്‍ ഇന്ന് എവിടെയും എത്തില്ലായിരുന്നെന്ന് മമ്മൂട്ടി പറഞ്ഞു.

അന്ന ഞാന്‍ പറഞ്ഞത് എനിക്ക് സിംഹാസനമൊന്നും വേണ്ട. എവിടെയെങ്കിലും ഒരു ബഞ്ച് കിട്ടിയാല്‍ താന്‍ ഇരുന്നോളാം എന്നാണ്. ആ ബഞ്ചില്‍ തന്നെയാണ് ഞാന്‍ ഇരിക്കുന്നത്. ഇപ്പോഴും അത് ആരും എടുത്ത്മാറ്റിയിട്ടില്ലെന്നും സിംഹാസനങ്ങളില്‍ ഇരിക്കുന്നവര്‍ അവിടെ തന്നെ ഇരിക്കട്ടെയെന്നും മമ്മൂ്ട്ടി പറഞ്ഞു.

സ്വഭാവികത അത്രത്തോളം വഴങ്ങുന്ന നടന്‍ എന്നതാകും ആ വിശേഷണത്തിന്റെ കാതല്‍.ഈ ചോദ്യം ഒരിക്കല്‍ കൂടി മുഴങ്ങിയത് തിരുവനന്തപുരം കേസരി പ്രസ്‌ക്ലസ് സംഘടിപ്പിച്ച കേസരി ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവേദിയിലാണ്. മമ്മൂട്ടിക്ക് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നു. മലയാള സിനിമയില്‍ തനിക്ക് സിംഹാസനങ്ങള്‍ ഒരുക്കിയില്ലെങ്കിലും തനിക്ക് അനുവദിക്കപ്പെട്ട ഒരു ബെഞ്ചെങ്കിലും ഇവിടെ എക്കാലവും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.ഇത്തരം സിംഹാസനങ്ങള്‍ ഒരിക്കലും താന്‍ ആഗ്രഹിച്ചിട്ടില്ല. നിമയില്‍ ഒഴിച്ചു കൂട്ടാന്‍ കഴിയാത്ത മേഖലയാണ് മാധ്യമങ്ങളെന്നും ഒരു മാധ്യമസ്ഥാപനത്തിന്റെ ചുമതലയുള്ള ആളെന്ന രീതിയില്‍ പത്ത് ശതമാനം മാധ്യമ പ്രവര്‍ത്തകനാണ് താനെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com