'കല്യാണമോ? അയ്യോ ഒരിക്കലും ഞാനില്ല'; ആ രഹസ്യം സായ് പല്ലവി തുറന്ന് പറയുന്നു

ആ രഹസ്യം വെളിപ്പെടുത്തിയേക്കാമെന്ന് സായ് പല്ലവി തീരുമാനിച്ചത്. കല്യാണമേ കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. കാരണമെന്താണെന്നും
'കല്യാണമോ? അയ്യോ ഒരിക്കലും ഞാനില്ല'; ആ രഹസ്യം സായ് പല്ലവി തുറന്ന് പറയുന്നു

സൂപ്പര്‍താരമായി നില്‍ക്കുന്നതിനിടെയാണ് സായ് പല്ലവിയുടെ വിവാഹത്തെ കുറിച്ച് വാര്‍ത്തകള്‍ പരന്നത്. ഒടുക്കം താര്തതിന്റെ ചെവിയിലും എത്തി കല്യാണക്കാര്യം. അപ്പോഴാണ് ആ രഹസ്യം വെളിപ്പെടുത്തിയേക്കാമെന്ന് സായ് പല്ലവി തീരുമാനിച്ചത്. കല്യാണമേ കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. കാരണമെന്താണെന്നും അവര്‍ പറയുന്നു. വിവാഹം കഴിച്ചു പോയാല്‍ അച്ഛനെയും അമ്മയെയും പിരിഞ്ഞിരിക്കേണ്ടി വരും. അതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധ്യമല്ലെന്നാണ് താരം പറയുന്നത്.

എംബിബിഎസുകാരിയായ താരത്തിന് ഒരു സഹോദരി കൂടിയുണ്ട്. വിവാഹിതയാവുന്നതോടെ തന്റേതായ ചെറിയ ലോകം നഷ്ടപ്പെടുമെന്നും അച്ഛന്റെയും അമ്മയുടേയും കൂടെ തന്നെ കഴിയാനാണ് താത്പര്യമെന്നും സായ് പല്ലവി വെളിപ്പെടുത്തി. 

വീട്ടുകാരോടുള്ളത് പോലെ തന്നെയാണ് സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും താരത്തിന്റെ പെരുമാറ്റം. കഴിഞ്ഞയിടെ ചെയ്ത ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ തന്റെ പ്രതിഫലം തിരികെ നല്‍കിയിരുന്നു. ധനുഷുമൊത്ത് അഭിനയിച്ച മാരി-2വിലെ റൗഡി ബേബി യൂട്യൂബില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തോടുന്നതിനിടെയാണ് വിവാഹം കഴിക്കില്ലെന്ന താരത്തിന്റെ വെളിപ്പെടുത്തല്‍ എത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com