നികുതി വെട്ടിപ്പ്: തെന്നിന്ത്യന്‍ താര സുന്ദരിയുടെയും മലയാളി യുവതാരത്തിന്റെയും കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു 

സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ കൊണ്ടുവന്ന മൂന്ന് ആഡംബര കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സമെന്റ് സ്‌ക്വാഡ് പിടികൂടി
നികുതി വെട്ടിപ്പ്: തെന്നിന്ത്യന്‍ താര സുന്ദരിയുടെയും മലയാളി യുവതാരത്തിന്റെയും കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു 

കൊച്ചി: സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ കൊണ്ടുവന്ന മൂന്ന് ആഡംബര കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സമെന്റ് സ്‌ക്വാഡ് പിടികൂടി. കളമശേരിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ കയറിയാണ് നികുതി വെട്ടിച്ചതിന് ഉദ്യോഗസ്ഥര്‍ കാരവാനുകള്‍ പിടിച്ചെടുത്തത്. 

കൊച്ചിയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിലെ നായികയായ തെന്നിന്ത്യന്‍ താര സുന്ദരിയ്ക്കും മലയാളത്തിലെ പ്രമുഖ യുവനടനും വിശ്രമിക്കാന്‍ കൊണ്ടുവന്ന കാരവനുകളാണ് പിടികൂടിയത്. 

പത്തൊമ്പത് സീറ്റുള്ള വണ്ടി രൂപംമാറ്റി കാരവനാക്കി ഉപയോഗിച്ചതിനാണ് ഒരെണ്ണം പിടികൂടിയത്. രണ്ടുവര്‍ഷമായി ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതിന് ഒന്നര ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്. ഇതര സംസ്ഥാന രജിസ്‌ട്രേഷനിലുള്ള കാരവാനുകള്‍ വാടകയ്ക്ക് നല്‍കിയതിനാണ് മറ്റ് രണ്ട് വാഹനങ്ങള്‍ക്ക് എതിരെയുള്ള കേസ്. പിഴയായി അരലക്ഷം രൂപ ഈടാക്കി. മൂന്നുവാഹനങ്ങള്‍ക്കും കൂടിയായി രണ്ടുലക്ഷം രൂപ പിഴ അടപ്പിച്ച ശേഷമാണ് കാരവാനുകള്‍ വിട്ടുകൊടുത്തത്. 

മോട്ടോര്‍ വാഹന ചട്ടപ്രകാരം കാരവാനുകള്‍ വാടകയ്ക്ക് നല്‍കാന്‍ പാടില്ല. താരങ്ങള്‍ ഷൂട്ടിങിനായി ലൊക്കേഷനിലേക്ക് എത്തുന്നതിന് മുമ്പാണ് കാരവനുകള്‍ കസ്റ്റഡിയിലെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com