ആ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്നെ ബുദ്ധിമുട്ടിക്കുന്നു, ആര്യയുടെ മനസ്സില്‍ പ്രണയം ഉണ്ടോ എന്ന് കണ്ടെത്താനാകില്ലെന്ന് അബര്‍നദി 

ആര്യ വിവാഹം ക്ഷണിച്ചാല്‍ പോകുമെന്നും അബര്‍നദി
ആ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്നെ ബുദ്ധിമുട്ടിക്കുന്നു, ആര്യയുടെ മനസ്സില്‍ പ്രണയം ഉണ്ടോ എന്ന് കണ്ടെത്താനാകില്ലെന്ന് അബര്‍നദി 

ഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടി സയേഷയുമായുള്ള വിവാഹം നടന്‍ ആര്യ ഔദ്യോഗികമായി സ്ഥിരീകരിച്ചുകഴിഞ്ഞു. ഇതോടെ അബര്‍നദിയുടെ പ്രതികരണത്തിനായാണ് ആരാധകരേറെയും കാത്തിരുന്നത് . ആര്യയുടെ ജീവിതപങ്കാളിയെ കണ്ടെത്താനെന്ന പേരില്‍ നടത്തിയ എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെ ഏറ്റവുമധികം പ്രശസ്തിയാര്‍ജ്ജിച്ച മത്സരാര്‍ത്ഥിയാണ് അബര്‍നദി. ഷോ അവസാനിച്ചിട്ടും മത്സരത്തില്‍ നിന്ന് പുറത്തായിട്ടും ആര്യയെ മാത്രമേ വിവാഹം ചെയ്യുകയൊള്ളു എന്ന അബര്‍നദിയുടെ പ്രഖ്യാപനം ഏറെ വിവാദമായിരുന്നു. 

സയേഷയുമായുള്ള താരത്തിന്റെ വിവാഹവാര്‍ത്ത പുറത്തുവന്നപ്പോള്‍ ആര്യ ഔദ്യോഗികമായി പ്രഖ്യാപിക്കാതെ വാര്‍ത്ത വിശ്വസിക്കില്ലെന്നും 99ശതമാനം ഗോസിപ്പ് മാത്രമാണ് ഇതെന്നുമായിരുന്നു അബര്‍നദിയുടെ പ്രതികരണം. എന്നാലിപ്പോള്‍ ആര്യതന്നെ വിവാഹവാര്‍ത്ത തുറന്നുപറഞ്ഞപ്പോള്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അബര്‍നദി. ആര്യയ്ക്കും സയേഷയ്ക്കും ആശംസള്‍ നേരുന്നുവെന്നും മാര്‍ച്ച് മാസത്തിനായി താന്‍ കാത്തിരിക്കുകയാണെന്നുമാണ് അബര്‍നദി പ്രതികരിച്ചത്. 

'ആര്യയെക്കുറിച്ച് ആദ്യമായല്ല ഗോസിപ്പുകള്‍ വരുന്നത് അതുകൊണ്ടുതന്നെ വിവാഹവാര്‍ത്ത അഭ്യൂഹമാണെന്നാണ് ഞാന്‍ കരുതിയത്. എന്നാലിപ്പോള്‍ ആര്യ തന്നെ അത് സത്യമാണെന്ന് പറയുന്നു. എന്നാലും ആ ദിവസത്തിനായി കാത്തിരിക്കുകയാണ്', അബര്‍നദി പറഞ്ഞു.

ഞാനും ആര്യയും നല്ല സുഹൃത്തുക്കളാണെന്നാണ് പലരും കരുതുന്നത് അതുകൊണ്ട് പുറത്തിറങ്ങുമ്പോള്‍ പലരും ആര്യയുടെ വിശേഷങ്ങള്‍ അറിയാന്‍ എന്റെയടുത്ത് വരും. സയേഷയുടെയും ആര്യയുടെയും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു, അബര്‍നദി പറഞ്ഞു. ആര്യയെ മനസിലാക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹത്തിന്റെ മനസ്സില്‍ പ്രണയം ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനാകില്ലെന്നും അബര്‍നദി പറഞ്ഞു. ആര്യ വിവാഹം ക്ഷണിച്ചാല്‍ പോകുമെന്നും അബര്‍നദി കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com