പ്രണയദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് ആര്യയും സയേഷയും

ഇപ്പോള്‍ ഈ വാലന്റൈന്‍സ് ഡേ ദിനത്തില്‍ ആര്യയും സയേഷയും തന്നെ ഈ വിവരങ്ങള്‍ ശരിവെച്ച് രംഗത്തെത്തിയിരിക്കുകയാണ്.
പ്രണയദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് ആര്യയും സയേഷയും

ന്റെ വിവാഹവുമായി ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ച തെന്നിന്ത്യന്‍ നടനാണ് ആര്യ. താരത്തിന് വധുവിനെ കണ്ടെത്താനെന്ന പേരില്‍ നടത്തിയ 'എങ്കൈ വീട്ട് മാപ്പിളൈ' പരിപാടി നിരവധി വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. അതിന് ശേഷം ആര്യയും നടി സയേഷയും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകളാണ് പ്രേഷകര്‍ കേട്ടത്.

ഇപ്പോള്‍ ഈ വാലന്റൈന്‍സ് ഡേ ദിനത്തില്‍ ആര്യയും സയേഷയും തന്നെ ഈ വിവരങ്ങള്‍ ശരിവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണെന്നും മാര്‍ച്ചില്‍ വിവാഹിതരാകുമെന്നും ആര്യയും സയേഷയും ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. വിവാഹവാര്‍ത്ത ആരാധകരെ അറിയിക്കാന്‍ പ്രണയദിനം തന്നെയാണ് ആര്യയും സയേഷയും തിരഞ്ഞെടുത്തത്. ഹൈദരാബാദില്‍വച്ചാകും വിവാഹം.

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഗജിനികാന്ത് എന്ന ചിത്രത്തില്‍ സയേഷയായിരുന്നു ആര്യയുടെ നായിക. ഈ സിനിമയുടെ സെറ്റില്‍വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍-സൂര്യ ചിത്രം കാപ്പാനിലും ആര്യയും സയേഷയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com