''സുപ്രിയചേച്ചി സ്റ്റൂളില്‍ കയറിയാണോ നില്‍ക്കുന്നത്''? ഈ ചോദ്യത്തിന് സുപ്രിയയുടെ മറുപടി ഇങ്ങനെ..

പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഒരു ഫോട്ടോയ്ക്ക് ആരാധകന്‍ ഇട്ട കമന്റിന് കൃത്യമായി മറുപടി കൊടുത്ത് സുപ്രിയ.
''സുപ്രിയചേച്ചി സ്റ്റൂളില്‍ കയറിയാണോ നില്‍ക്കുന്നത്''? ഈ ചോദ്യത്തിന് സുപ്രിയയുടെ മറുപടി ഇങ്ങനെ..

പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഒരു ഫോട്ടോയ്ക്ക് ആരാധകന്‍ ഇട്ട കമന്റിന് കൃത്യമായി മറുപടി കൊടുത്ത് സുപ്രിയ. 'സുപ്രിയ ചേച്ചി സ്റ്റൂളില്‍ കയറി ആണോ നില്‍ക്കുന്നത്' എന്നാണ് ഒരാള്‍ ചോദിച്ചത്. ഉടന്‍ തന്നെ മറുപടിയുമായി സുപ്രിയ രംഗത്തെത്തുകയും ചെയ്തു. 'അയ്യോ, എങ്ങനെ മനസ്സിലായി' എന്നായിരുന്നു സുപ്രിയ തിരിച്ചു ചോദിച്ചത്. 

ഈയടുത്ത് വനിതയുടെ മുഖചിത്രമായി പൃഥ്വിയും സുപ്രിയയും വന്നിരുന്നു. ആ ചിത്രം പൃഥ്വി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. ആ ചിത്രത്തിന് താഴെയാണ് ആരാധകന്റെ കമന്റ്. പലരും സുപ്രിയ മെലിഞ്ഞ് സുന്ദരിയായെന്നും കമന്റ് ചെയ്തിട്ടുണ്ട്.

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം നയന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറായ സിനിമ വലിയ റിലീസായിട്ടായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഒരിടവേളയ്ക്കു ശേഷം മൈസ്‌റ്റോറി എന്ന ചിത്രത്തിനു ശേഷമായിരുന്നു പൃഥ്വിയുടെ പുതിയ സിനിമ എത്തിയിരുന്നത്.

പരീക്ഷണ ചിത്രമായി ഒരുക്കിയ സിനിമ ഒരു വ്യത്യസ്ത അനുഭവമാണ് സമ്മാനിക്കുന്നതെന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ പൃഥ്വിരാജാണ് സിനിമ നിര്‍മ്മിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com