'50 വര്‍ഷമായി, ഇന്നും ജോലിക്ക് പോകാന്‍ തയാറാവുകയാണ്'; അച്ഛനാണ് ഹീറോ എന്ന് അഭിഷേക് ബച്ചന്‍

1969 ഫെബ്രുവരി 15നാണ് ബച്ചന്‍ തന്റെ ആദ്യ ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിയുടെ കരാറില്‍ ഒപ്പുവെക്കുന്നത്
'50 വര്‍ഷമായി, ഇന്നും ജോലിക്ക് പോകാന്‍ തയാറാവുകയാണ്'; അച്ഛനാണ് ഹീറോ എന്ന് അഭിഷേക് ബച്ചന്‍

മുംബൈ; അമിതാഭ് ബച്ചന്‍ എന്ന പേര് കഴിഞ്ഞിട്ടേ ബോളിവുഡില്‍ മറ്റൊരു താരമുള്ളൂ. ആറടിക്ക് മുകളില്‍ പൊക്കവും ഗാംഭീരമുള്ള ശബ്ദവുമായി സിനിമയിലേക്ക് എത്തിയ അമിതാഭ് വളരെ പെട്ടെന്നാണ് ബോളിവുഡിന്റെ ബിഗ് ബിയായി മാറിയത്. തന്റെ കരിയറില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ബിഗ് ബി. ഇന്നും സിനിമ തിരക്കുകളില്‍ തന്നെയാണ് സൂപ്പര്‍ താരം. മകന്‍ അഭിഷേക് ബച്ചന്‍ ബിഗ് ബിയെക്കുറിച്ച് പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നത്. 

തന്റെ ഹീറോയാണ് അച്ഛനെന്നാണ് അഭിഷേക് പറയുന്നത്. അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം സിനിമ കരിയര്‍ ആരംഭിച്ചത്. ഇന്നും തന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയും സ്‌നേഹവും ആദ്യ ദിവസത്തെപ്പോലെ ഇപ്പോഴും നിലനില്‍ക്കുകയാണ്. പ്രിയപ്പെട്ട പാ, ഇന്ന് ഞങ്ങള്‍ താങ്കളുടെ കഴിവും പാഷനുമെല്ലാം ആഘോഷിക്കുകയാണ്. അടുത്ത 50 വര്‍ഷത്തില്‍ താങ്കള്‍ എന്താണ് കരുതിവെച്ചിരിക്കുന്നത് എന്നറിയണമെന്നും അഭിഷേക് തന്റെ പോസ്റ്റില്‍ കുറിച്ചു. രാവിലെ ആശംസ അറിയിക്കാനും ജോലിക്ക് പോവുകയാണെന്നു പറയാനുമായി അച്ഛന്റെ അടുത്തെത്തിയപ്പോള്‍ അദ്ദേഹം റെഡിയായി എങ്ങോട്ടോ പുറപ്പെടാന്‍ നില്‍ക്കുകയായിരുന്നു. എവിടേക്കാണ് പോകുന്നത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ജോലിക്ക് എന്നാണ്. ഇതാണ് അച്ഛന്‍ ഇന്ന് എന്നെ പഠിപ്പിച്ച കാര്യം' അഭിഷേക് കുറിച്ചു. 

മകള്‍ ശ്വേത ബച്ചനും അച്ഛന് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. പഴയ സിനിമയില്‍ കൂള്‍ ലുക്കിലുള്ള അമിതാഭ് ബച്ചന്റെ ചിത്രം സ്വര്‍ണം എന്ന അടിക്കുറിപ്പോടെയാണ് ശ്വേത പോസ്റ്റ് ചെയ്തിരിക്കുന്നത്. 

1969 ഫെബ്രുവരി 15നാണ് ബച്ചന്‍ തന്റെ ആദ്യ ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിയുടെ കരാറില്‍ ഒപ്പുവെക്കുന്നത്. ഖ്വാജ അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്ത ചിത്രത്തെ ഓര്‍മിച്ചുകൊണ്ട് അമിതാഭ് ബച്ചനും ഒരു പോസ്റ്റിട്ടിരുന്നു. ആദ്യ ചിത്രത്തിലെ ചിത്രങ്ങളും പോസ്റ്ററുകളുമായ അദ്ദേഹം ഷെയര്‍ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com