മൈക്കിള്‍ ജാക്‌സന്റെ ചിമ്പാന്‍സി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മരണവാര്‍ത്ത കേട്ട് സ്വയം ഉപദ്രവിക്കാന്‍ തുടങ്ങി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

2003 ല്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ചിമ്പാന്‍സി ജീവനൊടുക്കാന്‍ ശ്രമിച്ചത്
മൈക്കിള്‍ ജാക്‌സന്റെ ചിമ്പാന്‍സി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മരണവാര്‍ത്ത കേട്ട് സ്വയം ഉപദ്രവിക്കാന്‍ തുടങ്ങി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ലോകത്തു നിന്ന് വിട പറഞ്ഞിട്ടും ഇന്നും വിവാദങ്ങള്‍ക്കൊപ്പമാണ് മൈക്കിള്‍ ജാക്‌സന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇപ്പോള്‍ പപുറത്തുവരുന്നത് ജാക്‌സന്റെ വളര്‍ത്തുമൃഗമായ ചിമ്പാന്‍സിയെക്കുറിച്ചാണ്. ബബിള്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ചിമ്പാന്‍സി ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 2003 ല്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ചിമ്പാന്‍സി ജീവനൊടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് രക്ഷിക്കുകയായിരുന്നു. 

കൂടാതെ മൈക്കിള്‍ ജാക്‌സണ്‍ ബബിളിനെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. 35 വയസുള്ള ബബിള്‍ ഇപ്പോള്‍ ഫ്‌ളോറിഡയിലെ വൈചുലയിലുള്ള സെന്റര്‍ ഫോര്‍ ഗ്രേറ്റ് ആപ്‌സിലാണ് താമസിക്കുന്നത്. 1980 ലാണ് ഒരു മൃഗപരിശീലകനില്‍ നിന്ന് ബബിളിനെ വാങ്ങുന്നത്. ലോസ് ആഞ്ജലീസിലെ ജാക്‌സന്റെ വസതിയിലായിരുന്നു ബബിള്‍സിനെ പാര്‍പ്പിച്ചിരുന്നത്. പിന്നീട് നെവര്‍ലാന്റ് റാഞ്ചിലേക്ക് കൊണ്ടുപോയി. 

ബബിള്‍സ് വലുതായപ്പോള്‍ അക്രമ സ്വഭാവം പ്രകടിപ്പിക്കാന്‍ തുടങ്ങി. തന്റെ കുട്ടികള്‍ ബബിള്‍സിനരികില്‍ സുരക്ഷിതരല്ലെന്ന് തോന്നിയ ജാക്‌സണ്‍ അതിനെ കാലിഫോര്‍ണിയയിലെ ഒരു ആനിമല്‍ ട്രെയ്‌നറിന് കൈമാറി. 2003 ലാണ് ബബിള്‍സ് ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പറയപ്പെടുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

അടുത്തിടെയാണ് ബബിളിനെ മൈക്കിള്‍ ജാക്‌സണ്‍ ക്രൂരമായി ആക്രമിച്ചിരുന്നു എന്ന് ആരോപിച്ച് പ്രൈമറ്റോളജിസ്റ്റ് ഡെയിം ജെയിം ഗുഡോള്‍ രംഗത്തുവന്നിരുന്നു. 'ജാക്‌സണ്‍ ബബിള്‍സിനെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു. മുഖത്തും വയറ്റിലും ഇടിച്ചിട്ടുണ്ട്. അത് അനുഭവിച്ച എല്ലാ പീഡനങ്ങള്‍ക്കും ഉത്തരവാദി ജാക്‌സണ്‍ മാത്രമാണ്''. 2009ല്‍ ജാക്‌സന്റെ മരണം കേട്ടതിന് ശേഷം ബബിള്‍ തന്നെ സ്വന്തമായി ഉപദ്രവിക്കുമായിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com