മൻമോഹൻ സിങ്, ബാൽ താക്കറെ, നരേന്ദ്ര മോദി; നിതിൻ ​ഗഡ്കരിയും സിനിമയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ജീവചരിത്ര സിനിമയ്ക്ക് പിന്നാലെ കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരിയെക്കുറിച്ചും ചലച്ചിത്രമിറങ്ങുന്നു
മൻമോഹൻ സിങ്, ബാൽ താക്കറെ, നരേന്ദ്ര മോദി; നിതിൻ ​ഗഡ്കരിയും സിനിമയിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ജീവചരിത്ര സിനിമയ്ക്ക് പിന്നാലെ കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരിയെക്കുറിച്ചും ചലച്ചിത്രമിറങ്ങുന്നു. നാ​ഗ്പുർ സ്വദേശിയായ അനുരാ​ഗ് ഭുസാരിയാണ് സംവിധാനം ചെയ്യുന്നത്. ​'ഗഡ്കരി' എന്നാണ് ചിത്രത്തിന്റെ പേര്. രാഹുൽ ചോപ്ഡയാണ് മുഖ്യ വേഷത്തിലെത്തുന്നത്. 

മോദിക്ക് ബദലായി ​ഗഡ്കരിയെ ഉയർത്തിക്കൊണ്ടുവരാൻ ചില സംഘപരിവാർ കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി അടുത്ത കാലത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ ചലച്ചിത്രത്തിന് പിന്നാലെ ​ഗഡ്കരിയുടെ സിനിമയും രം​ഗ പ്രവേശം ചെയ്യാനൊരുങ്ങുന്നത്. 

നിതിൻ ​ഗഡ്കരിയെക്കുറിച്ചുള്ള ചിത്രം യൂ ട്യൂബിലാണ് പുറത്തിറക്കുക. 2014 മുതൽ ​ഗഡ്കരിയെ അടുത്ത് നിന്ന് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് സിനിമയിലുണ്ടാകുകയെന്നും അനുരാ​ഗ് ഭുസാരി പറഞ്ഞു. 

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെക്കുറിച്ചുള്ള ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ, ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ജീവിതം ആസ്പദമാക്കിയുള്ള താക്കറെ എന്നീ ചലച്ചിത്രങ്ങൾ സമീപ കാലത്തിറങ്ങിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് മോദി ചിത്രം പുറത്തിറങ്ങും. മാർച്ച് അഞ്ചിനാണ് ​ഗഡ്കരി ചിത്രം റിലീസ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com