റോജയില്‍ നായകനാകേണ്ടിയിരുന്നത് ഹരികൃഷ്ണന്‍സിലെ ഗുപ്തന്‍; മണിരത്‌നത്തിന്റെ സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം തുറന്നു പറഞ്ഞ് രാജീവ് മേനോന്‍

റോജ ഉപേക്ഷിച്ചതിന് തന്നെ നിരവധി പേര്‍ ചീത്തപറഞ്ഞെന്നും ഇന്നും മണിരത്‌നം ഇത് പറയാറുണ്ട് എന്നുമാണ് രാജീവ് മേനോന്‍ പറയുന്നത്
റോജയില്‍ നായകനാകേണ്ടിയിരുന്നത് ഹരികൃഷ്ണന്‍സിലെ ഗുപ്തന്‍; മണിരത്‌നത്തിന്റെ സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം തുറന്നു പറഞ്ഞ് രാജീവ് മേനോന്‍

ണിരത്‌നത്തിന്റെ മാസ്റ്റര്‍ പീസ് ചിത്രങ്ങളില്‍ ഒന്നാണ് അരവിന്ദ് സ്വാമിയും മധുബാലയും നായികാ നായകന്മാരായി എത്തിയ റോജ. പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം ഇപ്പോഴും ആരാധകര്‍ക്ക് പ്രീയപ്പെട്ടതാണ്. എന്നാല്‍ അരവിന്ദ് സ്വാമിയായിരുന്നില്ല ചിത്രത്തിലെ നായകന്‍ ആവേണ്ടിയിരുന്നത്. മമ്മൂട്ടി -മോഹന്‍ലാല്‍ ചിത്രം ഹരികൃഷ്ണന്‍സിലെ ഗുപ്തനായി എത്തിയ രാജീവ് മേനോനാണ്. 

ഗുപ്തനിലേക്ക് ചുരുക്കേണ്ട ആളല്ല രാജീവ് മേനോന്‍. മികച്ച സംവിധായകനും ഛായാഗ്രാഹകനും കൂടിയാണ്. മണിരത്‌നത്തിന്റെ ബോംബെ, ഗുരു, കടല്‍ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലപ്പിച്ചത് രാജീവ് മേനോനായിരുന്നു. എന്നാല്‍ ഛായാഗ്രാഹകനായല്ല മണിരത്‌നം ആദ്യമായി രാജീവിനെ ക്ഷണിക്കുന്നത്. റോജയിലെ നായകനായാണ്. നടനായാല്‍ തനിക്ക് ക്യാമറ ചെയ്യാന്‍ അവസരം ലഭിക്കില്ല എന്ന് പറഞ്ഞാണ് ആ റോള്‍ രാജീവ് വേണ്ടെന്ന് വെക്കുന്നത്. റോജ ഉപേക്ഷിച്ചതിന് തന്നെ നിരവധി പേര്‍ ചീത്തപറഞ്ഞെന്നും ഇന്നും മണിരത്‌നം ഇത് പറയാറുണ്ട് എന്നുമാണ് രാജീവ് മേനോന്‍ പറയുന്നത്. 

'ആല്‍വാര്‍പേട്ടില്‍ ഞങ്ങള്‍ക്ക് കോമണ്‍ സുഹൃത്തുക്കളുണ്ട്. ഞാന്‍ ചെയ്ത പരസ്യങ്ങള്‍ കണ്ടാണ് അദ്ദേഹം വിളിക്കുന്നത്. ഒരു കഥ എന്നോട് പറഞ്ഞു. സെക്കന്റ് ഹാഫിനെക്കുറിച്ച് ഞാന്‍ ചോദിച്ചു. അതൊന്നും നീ ചോദിക്കേണ്ട, നിന്നെ അഭിനയിക്കാനാണ് ഞാന്‍ വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് ക്യാമറ ചെയ്താല്‍ മതിയെന്ന് ഞാനും പറഞ്ഞു. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനി എന്റെ സീനിയറായിരുന്നു. ആക്ട് ചെയ്താല്‍ എന്താണ് കുഴപ്പമെന്ന് മണി ചോദിച്ചു. അഭിനയിച്ചാല്‍ ക്യാമറ ചെയ്യാന്‍ ആരും വിളിക്കില്ല എന്ന് ഞാന്‍ പറഞ്ഞു. ആ സിനിമയായിരുന്നു റോജ. അരവിന്ദ് സ്വാമിയായിരുന്നു നായകനായി. എന്നെ എല്ലാവരും ചീത്തവിളിച്ചു. പിന്നീട് ബോംബെയ്ക്ക് വേണ്ടി ക്യാമറ ചെയ്യാന്‍ മണി എന്നെ വിളിച്ചു. ആ വിളി കാത്തിരുന്ന ഞാന്‍ നന്നായി തയ്യാറെടുത്തിരുന്നു. ബോംബെയ്ക്ക് ദേശീയ ശ്രദ്ധ കിട്ടി. ഈയിടെ സിനിമ ചെയ്യാതെ വെറുതെ നടന്നപ്പോള്‍ മണി ചീത്ത പറഞ്ഞു. ഞാന്‍ പണ്ടേ പറഞ്ഞതല്ലേ അഭിനയിക്കാന്‍ എന്നായിരുന്നു ചോദ്യം. '

മിന്‍സാര കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതിന് ശേഷം ചെറിയൊരു ഇടവേള എടുത്തിരിക്കുകയായിരുന്നു രാജീവ്. സര്‍വ്വം താളമയം എന്ന ചിത്രത്തിലൂടെ 18 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com