സുഹാനയ്ക്ക് ഡേറ്റ് ചെയ്യാന്‍ ഇഷ്ടം ഈ നടനെ; ആരാധകന്റെ ചോദ്യത്തിന് മനസു തുറന്ന് ഷാരുഖിന്റെ മകള്‍

ഏത് നടനെയാണ് ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു ആരാധകന്റെ ചോദ്യം
സുഹാനയ്ക്ക് ഡേറ്റ് ചെയ്യാന്‍ ഇഷ്ടം ഈ നടനെ; ആരാധകന്റെ ചോദ്യത്തിന് മനസു തുറന്ന് ഷാരുഖിന്റെ മകള്‍

സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലിഖാന്‍ നടന്‍ കാര്‍ത്തിക് ആര്യനോടുള്ള താല്‍പ്പര്യം തുറന്നു പറഞ്ഞത് ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. സാറയ്ക്ക് പിന്നാലെ മറ്റൊരു താരപുത്രികൂടി ഡേറ്റ് ചെയ്യാന്‍ താല്‍പ്പര്യമുള്ള നടനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാനാണ് തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. എന്നാല്‍ ബോളിവുഡ് നടനെയല്ല സുഹാന ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ദക്ഷിണ കൊറിയന്‍ ഗായകനും ഗാനരചയിതാവും നടനുമായ സുഹോയെയാണ്. 

ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് സുഹാനയുടെ വെളിപ്പെടുത്തല്‍. ഏത് നടനെയാണ് ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയായി സുഹോയുടെ ചിത്രം സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ബോയ് ബാന്‍ഡ് എക്‌സോയുടെ പ്രധാന ഗായകനാണ് സുഹോ.

എന്തായാലും സഹാനയുടെ മറുപടി ആരാധകരെ അത്ര പ്രീതിപ്പെടുത്തിയിട്ടില്ല. ബോളിവുഡ് നടന്മാരെ ഒഴിവാക്കിയതാണ് ആരാധകരുടെ അതൃപ്തിക്ക് കാരണമായത്. ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റം കാത്തിരിക്കുന്നത്. അടുത്തിടെ വോഗ് മാഗസിനില്‍ വന്ന താരപുത്രിയുടെ ഫോട്ടോഷൂട്ട് വലിയ ശ്രദ്ധ നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com