ഒളിക്യാമറുമായി 'ഓപ്പറേഷന്‍ കരോക്കെ'; പണം കിട്ടിയാല്‍ പറയുന്നത്‌  പ്രചരിപ്പിക്കാം; വലയില്‍ വീണത് 36 ബോളിവുഡ് താരങ്ങള്‍; വേറിട്ട് വിദ്യാബാലന്‍

തെരഞ്ഞെടുപ്പിന് മുന്നോടിയായി പണം നല്‍കിയാല്‍ ആശയം പ്രചരിപ്പാക്കാം, പക്ഷെ കോടികള്‍ വേണം
ഒളിക്യാമറുമായി 'ഓപ്പറേഷന്‍ കരോക്കെ'; പണം കിട്ടിയാല്‍ പറയുന്നത്‌  പ്രചരിപ്പിക്കാം; വലയില്‍ വീണത് 36 ബോളിവുഡ് താരങ്ങള്‍; വേറിട്ട് വിദ്യാബാലന്‍


ന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങളെ വെട്ടിലാക്കി കോബ്ര പോസ്റ്റിന്ററെ ഒളിക്യാമറ ഓപ്പറേഷന്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി പണം നല്‍കിയാല്‍ വിവിധ പാര്‍ട്ടികളുടെ ആശയങ്ങള്‍ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാമെന്ന് ഇവര്‍ പറയുന്നു. 36 ബോളിവുഡ് താരങ്ങളാണ് ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത്. 60 മിനുറ്റുള്ള ഡോക്യുമെന്ററിയാണ് ഇവര്‍ പുറത്ത് വിട്ടത്.

ന്യൂഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ ഉച്ചയ്ക്ക് 3.30ന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്  'ഓപ്പേറഷന്‍ കരോക്കെ' എന്ന പേരില്‍ രേഖകള്‍ പുറത്തുവിട്ടത്.സണ്ണി ലിയോണ്‍, ജാക്കി ഷ്‌റോഫ്, സോനു സൂദ്, വിവേക് ഒബ്‌റോയി, മഹിമ ചൗധരി, ശ്രേയസ് തല്‍പാണ്ഡെ, പുനീത് ഇസ്സര്‍, ടിസ്‌ക ചോപ്ര, രോഹിത് റോയ്, മിനിഷ ലാംബ, ശക്തി കപൂര്‍,അഭിജിത്ത് ഭട്ടാചാര്യ, കൈലേഷ് ഖേര്‍, മിഖാ സിങ്,അമീഷാ പട്ടേല്‍, മഹിമ ചൗധരി,  തുടങ്ങി 36 സിനിമാ പ്രവര്‍ത്തകര്‍ക്കെതിരേ കോബ്ര പോസ്റ്റ് രംഗത്ത് വന്നിരിക്കുകയാണ്. 

ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പി.ആര്‍ ഏജന്റുകള്‍ എന്ന വ്യാജേനയാണ് ഇവര്‍ സെലിബ്രിറ്റികളെ സമീപിച്ചത്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധിക്കുമോ എന്ന ഇവരോട് റിപ്പോര്‍ട്ടര്‍മാര്‍ ചോദിക്കുന്നു. 

പണം നല്‍കിയാല്‍ തയ്യാറാണെന്ന് മിക്കവരും പറയുന്നു. ഈ അജണ്ട പുറത്ത് ആരും അറിയില്ലെന്ന് ഇവര്‍ പരസ്പരം ഉറപ്പ് നല്‍കുന്നു. മുഴുവന്‍ തുകയും പണമായി തന്നെ നല്‍കണമെന്നാണ് ഇവരില്‍ പലരുടെയും ആവശ്യം. നോട്ട് നിരോധനം ഒരു ചരിത്രസംഭവമാണെന്ന് നേരത്തേ പറഞ്ഞിട്ടുള്ള ശക്തി കപൂര്‍ മുഴുവന്‍ തുകയും കള്ളപ്പണമായി നല്‍കണമെന്ന് ആവശ്യപ്പെടുന്നു.

വിദ്യ ബാലന്‍, അര്‍ഷാദ് വര്‍സി, റാസ മുറാദ്, സൗമ്യ ഠണ്ഡണ്‍ എന്നിവര്‍ പ്രലോഭനത്തില്‍ വീണില്ല. സാമൂഹിക മാധ്യമങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ അത് ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ഇവര്‍ പറഞ്ഞുവെന്ന് കോബ്ര പോസ്റ്റ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com