ജഗതി ശ്രീകുമാര്‍ മടങ്ങിയെത്തുന്നു; ക്യാമറയ്ക്ക് മുന്നിലെത്തുന്നത് പരസ്യ ചിത്രത്തിനുവേണ്ടി, പിന്നാലെ സിനിമയിലേക്കും 

ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് കമ്പനിയാണ് പരസ്യചിത്രം ഒരുക്കുന്നത്
ജഗതി ശ്രീകുമാര്‍ മടങ്ങിയെത്തുന്നു; ക്യാമറയ്ക്ക് മുന്നിലെത്തുന്നത് പരസ്യ ചിത്രത്തിനുവേണ്ടി, പിന്നാലെ സിനിമയിലേക്കും 

ഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക്. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പരസ്യ ചിത്രത്തിലൂടെയാണ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അടുത്ത വര്‍ഷം സിനിമയില്‍ അഭിനയിക്കും. 

തൃശ്ശൂര്‍ ചാലക്കുടിയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതി ശ്രീകുമാര്‍ മടങ്ങിയെത്തുന്നത്. ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് കമ്പനിയാണ് പരസ്യചിത്രം ഒരുക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് വീണ്ടും അഭിനയരംഗത്തേക്ക് കടക്കുന്നത്. 

2012 മാര്‍ച്ചിലുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജഗതിയുടെ
മടങ്ങിവരവിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. എം.പദ്മകുമാറിന്റെ തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നും ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിന്റെ കുടകിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com