ബാക്കിവച്ച നവരസങ്ങളുമായി വീണ്ടുമെത്തുന്നു; മടങ്ങിവരവ് പ്രഖ്യാപിച്ച് ജഗതി ശ്രീകുമാര്‍, ഏറ്റെടുത്ത് ആരാധകര്‍ 

ലൈക്കുകളും കമന്റുകളും കൊണ്ട് നിറയുകയാണ് താരത്തിന്റെ പോസ്റ്റ്
ബാക്കിവച്ച നവരസങ്ങളുമായി വീണ്ടുമെത്തുന്നു; മടങ്ങിവരവ് പ്രഖ്യാപിച്ച് ജഗതി ശ്രീകുമാര്‍, ഏറ്റെടുത്ത് ആരാധകര്‍ 

ഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. മുമ്പും താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് പ്രചരണങ്ങള്‍ പുറത്തുവന്നിരുന്നതുകൊണ്ടുതന്നെ ചിലരെങ്കിലും സംശയത്തോടെയാണ് ഈ വാര്‍ത്ത വായിച്ചത്. എന്നാലിപ്പോള്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നതിന്റെ സന്തോഷം ജഗതി ശ്രീകുമാര്‍ തന്നെ പങ്കുവച്ചിരിക്കുകയാണ്.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ലൈക്കുകളും കമന്റുകളും കൊണ്ട് നിറയുകയാണ് ജഗതിയുടെ പോസ്റ്റ്. കോമഡിയുടെ രാജാവ് മടങ്ങിയെത്തുന്നെന്ന് കുറിച്ച് പോസ്റ്റ് ഷെയര്‍ ചെയ്തവരും നിരവധിയാണ്. 

പരസ്യ ചിത്രത്തിലൂടെയാണ് ജഗതി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അടുത്ത വര്‍ഷം സിനിമയില്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൃശ്ശൂര്‍ ചാലക്കുടിയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലൂടെയാണ് മടങ്ങിവരവ്. ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് കമ്പനിയാണ് പരസ്യചിത്രം ഒരുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com