ഞാനിടയ്ക്ക് പോകും വരും, ഒരുത്തനും എന്നെ ടാറ്റ തന്ന് വിടേണ്ട: സ്വന്തം പേജില്‍ ട്രോളുമായി ജഗതി ശ്രീകുമാര്‍

ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് മലയാളികളുടെ അമ്പിളിച്ചേട്ടന്‍ സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. 
ഞാനിടയ്ക്ക് പോകും വരും, ഒരുത്തനും എന്നെ ടാറ്റ തന്ന് വിടേണ്ട: സ്വന്തം പേജില്‍ ട്രോളുമായി ജഗതി ശ്രീകുമാര്‍

ഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് മലയാളികളുടെ അമ്പിളിച്ചേട്ടന്‍ സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. 

ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഈ വാര്‍ത്ത സ്വീകരിച്ചത്. താനഭിനയിച്ച ചോട്ടാ മുംബൈ എന്ന സിനിമയിലെ ഒരു രംഗം ഫേസ്ബുക്കില്‍ പങ്കുവച്ച് താന്‍ തിരിച്ചു വരുന്ന വിവരം ജഗതി ശ്രീകുമാര്‍ ആരാധകരോട് പങ്കുവച്ചിരിക്കുകയാണ്.

മോഹന്‍ലാല്‍ നായകനായെത്തിയ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാമുംബയിലെ കോമഡി രംഗമാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ജഗതി പങ്കുവച്ച രംഗത്തിന് വന്‍ വരവേല്‍പ്പേള്‍ ലഭിക്കുന്നത്. ഞാനിടയ്ക്ക് പോകും, വരും. എന്നെ ആരും ടാറ്റാ തന്ന് പറഞ്ഞ് വിടേണ്ട ചിത്രത്തില്‍ ജഗതിയുടെ കഥാപാത്രം പടക്കം ബഷീര്‍ പറയുന്ന രംഗമാണ് വീഡിയോയിലുള്ളത്. ഏറെ സന്തോഷത്തോടെയാണ് വീഡിയോയ്ക്ക് മറുപടിയുമായി ആരാധകരെത്തിയത്. 

2012 മാര്‍ച്ച് മാസം മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. അന്നുതൊട്ടിന്നോളം മഹാനടന്റെ മടങ്ങിവരവിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും കലാലോകവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com