'ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്തുണയ്ക്കുന്നില്ല, രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ അറിയിക്കും'; ഒളിക്യാമറ വിവാദത്തില്‍ പ്രതികരിച്ച് സണ്ണി ലിയോണി

'ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അത് ഞാന്‍ തന്നെ ജനങ്ങളെ അറിയിക്കും'
'ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്തുണയ്ക്കുന്നില്ല, രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ അറിയിക്കും'; ഒളിക്യാമറ വിവാദത്തില്‍ പ്രതികരിച്ച് സണ്ണി ലിയോണി


ബോളിവുഡിനെ വിവാദത്തില്‍ മുക്കിക്കൊണ്ടാണ് കോബ്ര പോസ്റ്റിന്റെ ഒളിക്യാമറ ഓപ്പറേഷന്‍ പുറത്തുവന്നത്. നിരവധി താരങ്ങളാണ് പണവും മറ്റും നല്‍കിയാല്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാം എന്ന് വ്യക്തമാക്കിയത്. ഇപ്പോള്‍ വാര്‍ത്തയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്തുണയ്ക്കുന്നില്ല എന്നാണ് താരം വ്യക്തമാക്കിയത്. 

'ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ല. അത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് കൊണ്ടാണ് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അത് ഞാന്‍ തന്നെ ജനങ്ങളെ അറിയിക്കും. വ്യത്യസ്തമായ അജണ്ടകളുള്ള ആളുകള്‍ എന്നെ സമീപിക്കാറുണ്ട്. അവര്‍ എല്ലാവരും പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ട്. ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ പ്രചരിപ്പിക്കുകയുള്ളൂ. എന്റെ രാഷ്ട്രീയ നിലപാട് ഇതുവരെ പുറത്ത് പറയുകയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല' സണ്ണി പറഞ്ഞു. 

ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിന് നരേന്ദ്ര മോദി ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് നല്‍കിയാല്‍ തീര്‍ച്ചയായും ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് സണ്ണി പറഞ്ഞതായിട്ടാണ് ഇന്നലെ പുറത്തുവന്ന ഒളിക്യാമറ ദൃശ്യങ്ങളിലുള്ളത്. 36 ബോളിവുഡ് താരങ്ങളാണ് ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത്. 60 മിനുറ്റുള്ള ഡോക്യുമെന്ററിയാണ് ഇവര്‍ പുറത്ത് വിട്ടത്.

ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പി.ആര്‍ ഏജന്റുകള്‍ എന്ന വ്യാജേനയാണ് ഇവര്‍ സെലിബ്രിറ്റികളെ സമീപിച്ചത്.
സണ്ണി ലിയോണ് കൂടാതെ ജാക്കി ഷ്‌റോഫ്, സോനു സൂദ്, വിവേക് ഒബ്‌റോയി, മഹിമ ചൗധരി, ശ്രേയസ് തല്‍പാണ്ഡെ, പുനീത് ഇസ്സര്‍, ടിസ്‌ക ചോപ്ര, രോഹിത് റോയ്, മിനിഷ ലാംബ, ശക്തി കപൂര്‍,അഭിജിത്ത് ഭട്ടാചാര്യ, കൈലേഷ് ഖേര്‍, മിഖാ സിങ്,അമീഷാ പട്ടേല്‍, മഹിമ ചൗധരി തുടങ്ങിയവരാണ് കുടുങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com