സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് തരുന്നതെന്ന് സംശയമാണ്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ശ്യാം പുഷ്‌കരന്റെ ഫിലിം റിവ്യൂ

സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ വരവേല്‍പ്പ് തനിക്ക് ഇഷ്ടമല്ല എന്നാണ് പറഞ്ഞത്
സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് തരുന്നതെന്ന് സംശയമാണ്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ശ്യാം പുഷ്‌കരന്റെ ഫിലിം റിവ്യൂ

ശ്യാം പുഷ്‌കരന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് തീയേറ്ററില്‍ നിറഞ്ഞോടുകയാണ്. അതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ശ്യാം പുഷ്‌കരന്‍ സന്ദേശത്തെക്കുറിച്ച് പറഞ്ഞ റിവ്യൂയാണ്. ഒരു അഭിമുഖത്തിനിടെയാണ് സന്ദേശത്തോടുള്ള ഇഷ്ടക്കേട് ശ്യാം പുഷ്‌കരന്‍ തുറന്നു പറഞ്ഞത്.

സന്ദേശം എന്ത് സന്ദേശമാണ് തരുന്നത് എന്നാണ് സംശയം എന്നാണ് ശ്യാമിന്റെ ചോദ്യം. തനിക്ക് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ ചിത്രം പറഞ്ഞവസാനിക്കുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയം വേണ്ട എന്നാണ്. കുട്ടികള്‍ അല്ലേ, അവര്‍ എന്തെങ്കിലും കാണിക്കട്ടേ എന്നാണ് ശ്യാം പറയുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സന്ദേശം അരാഷ്ട്രീയത പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ശ്യാമിനെ പിന്തുണച്ച് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി കാണുന്ന സന്ദേശത്തെ വിമര്‍ശിച്ചത് ചിലര്‍ അനിഷ്ടവും രേഖപ്പെടുത്തുന്നുണ്ട്. ശ്യാം പറഞ്ഞതുപോലെ രാഷ്ട്രീയം വേണ്ട എന്നല്ല ചിത്രത്തില്‍ പറയുന്നത് എന്നാണ് അവരുടെ അഭിപ്രായം. 

സ്ഫടികത്തെ  ഭദ്രന്‍ മാജിക് എന്നാണ് ശ്യാം വിശേഷിപ്പിച്ചത്. എന്നാല്‍ നരസിംഹം ഒരുവട്ടം മാത്രം കാണാന്‍ സാധിക്കുന്ന ചിത്രമാണെന്നാണ് അദ്ദേഹം പറയുന്നത്. സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ വരവേല്‍പ്പ് തനിക്ക് ഇഷ്ടമല്ല എന്നാണ് പറഞ്ഞത്. നായക കഥാപാത്രം അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ തന്നെ വിഷമിപ്പിക്കുമെന്നും അതുകൊണ്ടാണ് ഇഷ്ടമല്ലാത്തതെന്നുമായിരുന്നു പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com