'ഞങ്ങളൊരുമിച്ചിരുന്ന് ഡയലോഗ് പഠിക്കത്തൊന്നുമില്ല, പക്ഷെ ഒന്നിച്ചഭിനയിക്കുന്നതില്‍ ഭയങ്കര രസമാണ്'; വിവാഹശേഷം നസ്‌റിയക്കൊപ്പമുള്ള ആദ്യ സിനിമയെക്കുറിച്ച് ഫഹദ് 

എന്നെക്കാള്‍ കൂടുതല്‍ ഷൂട്ട് ചെയ്തിട്ടുള്ളത് നസ്‌റിയയാണ്. നസ്‌റിയ രാവിലെ നേരത്തെ എഴുന്നേറ്റ് ഷൂട്ടിനൊക്കെ പോകും, ഫഹദ്
'ഞങ്ങളൊരുമിച്ചിരുന്ന് ഡയലോഗ് പഠിക്കത്തൊന്നുമില്ല, പക്ഷെ ഒന്നിച്ചഭിനയിക്കുന്നതില്‍ ഭയങ്കര രസമാണ്'; വിവാഹശേഷം നസ്‌റിയക്കൊപ്പമുള്ള ആദ്യ സിനിമയെക്കുറിച്ച് ഫഹദ് 

ന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുകയാണ് ഫഹദ് ഫാസിലും നസ്‌റിയയും. വിവാഹശേഷം ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ട്രാന്‍സ്. നസ്‌റിയക്കൊപ്പം അഭിനയിക്കുന്നത് വളരെ എളുപ്പവും രസകരവുമാണെന്നാണ് ഫഹദിന്റെ വാക്കുകള്‍. നസ്‌റിയക്കൊപ്പം അഭിനയിക്കാന്‍ താന്‍ വളരെ ഭാഗ്യവാനാണെന്നും ഫഹദ് പറയുന്നു. 

'ഞങ്ങള്‍ ഒന്നിച്ചിരുന്ന് ഡയലോഗ് പഠിക്കുകയോ അഭിനയത്തെക്കുറിച്ച് ഡിസ്‌കസ് ചെയ്യുകയോ ഒന്നുമില്ല. പക്ഷെ ഒന്നിച്ച് അഭിനയിക്കുന്നത് ഭയങ്കര രസമാണ്. എന്നെക്കാള്‍ കൂടുതല്‍ ഷൂട്ട് ചെയ്തിട്ടുള്ളത് നസ്‌റിയയാണ്. നസ്‌റിയ രാവിലെ നേരത്തെ എഴുന്നേറ്റ് ഷൂട്ടിനൊക്കെ പോകും', ഫഹദ് പറഞ്ഞു. 

'ഞങ്ങളൊന്നിക്കുന്നു എന്നതിനേക്കാള്‍ കൂടുതല്‍ സുഹൃത്തുക്കള്‍ ഒന്നിക്കുന്ന ഒരു സിനിമയാണ് ട്രാന്‍സ്. എന്നെപോലെതന്നെ നസ്‌റിയയ്ക്കും അമലിനോടും അന്‍വറിനോടും അടുപ്പമുണ്ട്', ഫഹദ് കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രാന്‍സ് വിശേഷങ്ങള്‍ ഫഹദ് പങ്കുവച്ചത്. 

സിനിമയില്‍ വ്യത്യസ്തമായ ലുക്കുകളിലാണ് താരം എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ സസ്‌പെന്‍സാണെന്നാണ് ഫഹദ് അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ഒരു കഥാപാത്രത്തിന്റെ വ്യത്യസ്ത കാലഘട്ടങ്ങള്‍ ചിത്രത്തില്‍ കാണാനാകുമെന്ന് താരം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com