ബീഹാര്‍ ജൂനിയര്‍ എന്‍ജിനീയര്‍ റാങ്ക് പട്ടികയില്‍ ഒന്നാമത്; സണ്ണി ലിയോണിയുടെ പ്രതികരണം ഇങ്ങനെ

ബീഹാര്‍ ജൂനിയര്‍ എന്‍ജിനീയര്‍ മെറിറ്റ് പട്ടികയില്‍ സണ്ണി ലിയോണിക്ക് ഒന്നാം റാങ്ക് എന്ന വാര്‍ത്ത വ്യാപകമായാണ് പ്രചരിച്ചത്
ബീഹാര്‍ ജൂനിയര്‍ എന്‍ജിനീയര്‍ റാങ്ക് പട്ടികയില്‍ ഒന്നാമത്; സണ്ണി ലിയോണിയുടെ പ്രതികരണം ഇങ്ങനെ

പറ്റ്‌ന: ബീഹാര്‍ ജൂനിയര്‍ എന്‍ജിനീയര്‍ മെറിറ്റ് പട്ടികയില്‍ സണ്ണി ലിയോണിക്ക് ഒന്നാം റാങ്ക് എന്ന വാര്‍ത്ത വ്യാപകമായാണ് പ്രചരിച്ചത്. സിനിമ നടിക്കാണ് എന്ന ധാരണയിലാണ് എല്ലാവരും വാര്‍ത്ത വായിച്ചത്. എന്നാല്‍ പിന്നീടാണ് മനസിലായത് അതേപേരിലുളള മറ്റൊരാള്‍ക്കാണ് ഒന്നാം റാങ്ക് എന്ന്. ഇതുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുകയാണ്. ഉദ്യോഗാര്‍ത്ഥി തെറ്റായി പേരുവിവരങ്ങള്‍ കൈമാറിയതാണ് എന്ന തരത്തിലുളള വാദങ്ങള്‍ ഒരു വശത്തു മുറുകുമ്പോള്‍, ഈ പേര് മറ്റൊരാള്‍ക്ക് ഉണ്ടാകുന്നതില്‍ എന്താണ് തെറ്റ് എന്ന് മറുവിഭാഗം ഉന്നയിക്കുന്നു. എന്തായാലും ഒന്നാം റാങ്ക് നേടിയ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടി സണ്ണി ലിയോണി.

എന്റേ പേരുളള മറ്റൊരു ആള്‍ക്ക് റാങ്ക് കിട്ടിയതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു എന്നതായിരുന്നു സണ്ണി ലിയോണിയുടെ ട്വീറ്റ്.  
ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി പുറത്തുവിട്ട താത്കാലിക മെറിറ്റ് ലിസ്റ്റിലാണ് സണ്ണി ലിയോണി ഉള്‍പ്പെട്ടത്. പട്ടികയില്‍ 98.50 മാര്‍ക്കോടെ ഒന്നാം സ്ഥാനത്താണ് സണ്ണി ലിയോണിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ മാര്‍ക്ക് നേടിയതിന്റെ ഫലമായാണ് ഇവരുടെ പേര് ആദ്യസ്ഥാനത്ത് ഇടംപിടിച്ചത്. 

27 വയസുളള സണ്ണി ലിയോണിക്ക് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയമുളളതായും അച്ഛന്റെ പേര് ലിയോണ ലിയോണി എന്നാണ് എന്നും പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സണ്ണി ലിയോണിയുടെ പേരിന്റെ നേര്‍ക്ക് ജനറല്‍ കാറ്റഗറിയാണെന്നും കൊടുത്തിട്ടുണ്ട്. അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ 73.50 മാര്‍ക്കും, പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തില്‍ 25 പോയന്റുമാണ് നല്‍കിയിരിക്കുന്നത്.

ആരോ തെറ്റായി വിവരങ്ങള്‍ നല്‍കിയതിന്റെ ഫലമായാണ് സണ്ണി് ലിയോണി എന്ന പേര് വന്നത് എന്നായിരുന്നു പിഎച്ച്ഇഡി അധികൃതരുടെ ആദ്യ പ്രതികരണം. ഇത് അന്തിമ പട്ടികയല്ലെന്നും റാങ്ക പട്ടികയില്‍ ഇടംപിടിച്ചവരുടെ രേഖകളും സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കേണ്ടതുണ്ടെന്നും അധികൃതര്‍ പിന്നീട് വ്യക്തമാക്കി. കൗണ്‍സലിങ് സമയത്ത് തെറ്റായി വിവരങ്ങള്‍ നല്‍കിയവരുടെ അപേക്ഷകള്‍ റദ്ദാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com