'സംസ്ഥാന അവാര്‍ഡ് ജയസൂര്യയ്ക്കായിരിക്കും'; പ്രതീക്ഷ പങ്കുവച്ച് വിനയന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2019 03:39 PM  |  

Last Updated: 22nd February 2019 03:39 PM  |   A+A-   |  

jayasoorya

വര്‍ഷത്തെ കേരള സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അവാര്‍ഡ് നടന്‍ ജയസൂര്യ സ്വന്തമാക്കുമെന്ന് സംവിധായകന്‍ വിനയന്‍. ക്യാപ്റ്റനിലെയും ഞാന്‍ മേരിക്കുട്ടിയിലെയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ അവാര്‍ഡ് എന്നാണ് വിനയന്റെ വാക്കുകള്‍. തന്റെ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ അഭിനയിച്ച രാജാമണിക്കും പരാമര്‍ശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ക്യാപ്റ്റനിലേയും ഞാൻ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും
ഇത്തവണത്തെ സംസ്ഥാന അവാർഡ് എന്നു ഞാൻ പ്രതീക്ഷിക്കുന്നു.. ഒന്നു രണ്ടു തവണ ഈ അവാർഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാൽ വളരെ സന്തോഷം..അതുപോലെ തന്നെ തൻെറ ആദ്യചിത്രമായ "ചാലക്കുടിക്കാരൻ ചങ്ങാതി"യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയിൽ ഒരു പരാമർശമെൻകിലും ലഭിക്കുമെന്നും ഞാൻപ്രതീക്ഷിക്കുന്നു...