സഹതാരങ്ങള്‍ക്കൊക്കെ ഒറിജിനല്‍, കങ്കണയ്ക്ക് മാത്രം ഡമ്മി കുതിര; വിഡിയോ പുറത്തുവന്നതിന് പിന്നാലെ പരിഹാസവും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2019 03:06 PM  |  

Last Updated: 22nd February 2019 03:06 PM  |   A+A-   |  

kangana

തീയേറ്ററിലെത്തും മുമ്പുതന്നെ വിവാദങ്ങളും പരിഹാസവും ഏറ്റുവാങ്ങേണ്ടിവന്ന ചിത്രമാണ് കങ്കണയുടെ മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടയിലുള്ള ദൃശ്യങ്ങള്‍ പുറത്തുവരുമ്പോഴും വിമര്‍ശനമാണ് താരത്തിന് ഏറ്റുവാങ്ങേണ്ടിവരുന്നത്. ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.

കങ്കണ കുതിരപ്പുറത്ത് പൊരുതുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്. യുദ്ധരംഗങ്ങളില്‍ ഉപയോഗിച്ചത് ഡമ്മി കുതിരയാണെന്നറിഞ്ഞതാണ് പരിഹാസങ്ങള്‍ക്ക് ഇടയാക്കിയത്. സഹതാരങ്ങള്‍ യഥാര്‍ത്ഥ കുതിരപ്പുറത്തിരുന്ന അഭിനയിക്കുമ്പോള്‍ കങ്കണ മാത്രമാണ് ഡമ്മി കുതിരയുടെ സഹായത്തില്‍ അഭിനയിച്ചിരിക്കുന്നത്. 

വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പരിഹാസങ്ങളും എത്തിതുടങ്ങിയത്.