ഫഹദിനൊപ്പമുള്ള ആ സീന്‍ എങ്ങനെയെങ്കിലും ചെയ്ത് തീര്‍ത്താല്‍ മതിയെന്നായിരുന്നു, വിശേഷങ്ങള്‍ പങ്കുവച്ച് കുമ്പളങ്ങിയിലെ നൈല (വിഡിയോ)

ഫഹദിനൊപ്പമുള്ള ആ സീന്‍ എങ്ങനെയെങ്കിലും ചെയ്ത് തീര്‍ത്താല്‍ മതിയെന്നായിരുന്നു, വിശേഷങ്ങള്‍ പങ്കുവച്ച് കുമ്പളങ്ങിയിലെ നൈല (വിഡിയോ)

ഫഹദ് ഫാസിലിനെ ഒരു നടൻ എന്ന നിലയിൽ താൻ വളരെയധികം ബഹുമാനിക്കുന്നു എന്നാണ് ജാസ്മിന്റെ വാക്കുകൾ

‘കുമ്പളങ്ങി നൈറ്റ്സി’ലെ നൈലയായെത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന ജാസ്മിൻ മെറ്റീവിയറുടെ ചിത്രീകരണ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടുള്ള വിഡിയോയാണ് ഭാവന സ്റ്റൂഡിയോസ് ഏറ്റവും ഒടുവിൽ പുറത്തുവിട്ടിരിക്കുന്നത്. സിനിമയിൽ ഒപ്പം അഭിനയിച്ച താരങ്ങളെക്കുറിച്ചും കുമ്പളങ്ങി നൈറ്റ്സിന്റെ ഷൂട്ടിങ് അനുഭവങ്ങളെക്കുറിച്ചും ജാസ്മിൻ പങ്കുവയ്ക്കുന്നു. 

ഫഹദ് ഫാസിലിനെ ഒരു നടൻ എന്ന നിലയിൽ താൻ വളരെയധികം ബഹുമാനിക്കുന്നു എന്നാണ് ജാസ്മിന്റെ വാക്കുകൾ. 'ഏറെ അതിശയിപ്പിക്കുന്ന നടനാണ് ഫഹദ്. ആദ്യം വളരെ നിശബ്ദനായിരുന്നു. ഞങ്ങൾ തമ്മിൽ വഴക്ക് ഇടുന്ന ഒരു സീനുണ്ട്. ആ സീനിൽ പെട്ടെന്ന് വളരെ ക്രേസിയായ ശബ്ദത്തിലൊക്കെ സംസാരിക്കാൻ തുടങ്ങി. ഞാനാണെങ്കിൽ അയ്യോ എന്നെക്കൊണ്ട് ഇതൊന്നും ചലഞ്ച് ചെയ്ത് നിൽക്കാൻ പറ്റില്ല, മര്യാദയ്ക്ക് എങ്ങനെയെങ്കിലും ചെയ്തു തീർത്താൽ മതിയെന്ന മട്ടിലും', ജാസ്മിൻ പറയുന്നു. 

സൗബിൻ എന്നു പറഞ്ഞാൽ തന്നെ എന്റർടെയ്മെന്റാണെന്നാണ് ജാസ്മിൻ പറയുന്നത്. സെറ്റിലെ ജീവൻ ഷെയി‌ൻ ആണെന്നും ജാസ്മിൻ പറയുന്നു. സ്വീറ്റ് ഹാർട്ട് എന്നാണ് ഷെയ്ന് ജാസ്മിൻ നൽകുന്ന വിശേഷണം. സിനിമയിൽ ഒപ്പമഭിനയിച്ച ശ്രീനാഥ് ഭാസിയേയും അന്നയെയും കുറിച്ചെല്ലാം ജാസ്മിൻ സംസാരിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com