മൂന്നര ലക്ഷം രൂപയുടെ ബിഎംഡബ്ല്യൂ സൂപ്പര്‍ ബൈക്ക് സ്വന്തമാക്കി വിജയ് സേതുപതി; ചിത്രങ്ങള്‍ കാണാം

ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പുതിയ ജി 310 ജിഎസ് അഡ്വഞ്ചര്‍ ബൈക്കാണ് താരം സ്വന്തമാക്കിയത്
vijay_sethupathy
vijay_sethupathy

ചെന്നൈ; മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ് കവര്‍ന്ന തമിഴ് താരം വിജയ് സേതുപതി ഇനി കുതിക്കുക സൂപ്പര്‍ ബൈക്കില്‍. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പുതിയ ജി 310 ജിഎസ് അഡ്വഞ്ചര്‍ ബൈക്കാണ് താരം സ്വന്തമാക്കിയത്. മൂന്നര ലക്ഷം രൂപയാണ് വണ്ടിക്ക് വിലവരുന്നത്. 

ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയാണ് ഫേസ്ബുക്ക് പേജിലൂടെ താരം വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. വാഹനത്തിന്റെ താക്കോല്‍ വാങ്ങുന്നതിന്റേയും വണ്ടിയില്‍ ഇരിക്കുന്നതിന്റേയുമെല്ലാം ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ബിഎംഡബ്ല്യു നിരയിലെ ചെറുബൈക്കുകളിലൊന്നാണ് ജി 310 ജിഎസ്. റേസിങ് റെഡ് നോണ്‍മെറ്റാലിക് നിറത്തിലുള്ള മോഡലാണ് സേതുപതി വാങ്ങിയത്. 34 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമേകുന്ന 313 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജി 310 ജിഎസിന് കരുത്തേകുന്നത്. 

ആഡംബര വാഹനങ്ങളോട്‌ താല്‍പ്പര്യമുള്ള സേതുപതി ഇതിന് മുന്‍പ് ബിഎംഡബ്ല്യു സെവന്‍ സീരീസ് കാറും സ്വന്തമാക്കിയിരുന്നു. 96 വലിയ വിജയമായതിന് പിന്നാലെ റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്കാണ് സംവിധായകന്‍ പ്രേം കുമാറിന് താരം സമ്മാനമായി നല്‍കിയത്. 

മലയാളി താരം ടൊവിനോ തോമസും അടുത്തിടെ ബിഎംഡബ്ല്യു ജി 310 ജിഎസ് സ്വന്തമാക്കിയിരുന്നു. മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയും ഇതേ ബൈക്ക് വാങ്ങി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com