മുക്കാൽ മണിക്കൂറോളം റോഡിൽ കിടന്നു ; മരണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് രഞ്ജിനി ഹരിദാസ്

മുക്കാല്‍ മണിക്കൂറോളമാണ് സഹായിക്കാനാരും ഇല്ലാതെ റോഡിൽ കിടന്നത്
മുക്കാൽ മണിക്കൂറോളം റോഡിൽ കിടന്നു ; മരണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് രഞ്ജിനി ഹരിദാസ്

കശ്മീർ യാത്രക്കിടെ മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് അവതാരകയും സിനിമാനടിയുമായ രഞ്ജിനി ഹരിദാസ്. ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായതെന്നും രഞ്ജിനി പറഞ്ഞു. 

കശ്മീരിലേക്കുള്ള യാത്രയിലായിരുന്നു ആ സംഭവം. കാറ്റടിച്ചതിനെ തുടർന്ന് സഞ്ചരിച്ചിരുന്ന ബൈക്ക് ബൈക്ക് മറിഞ്ഞു. എനിക്കും കൂടെയുണ്ടായിരുന്നയാള്‍ക്കും സാരമായി പരിക്കേറ്റു. അന്ന് വീണതിന്‍റെ എതിര്‍വശത്തേക്കായിരുന്നു തെറിച്ചുവീണിരുന്നതെങ്കില്‍ തീര്‍ച്ചയായും മരിച്ചേനെ. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

മുക്കാല്‍ മണിക്കൂറോളമാണ് സഹായിക്കാനാരും ഇല്ലാതെ റോഡിൽ കിടന്നത്. അതുവഴി വന്ന പ്രൊഫഷണല്‍ റൈഡര്‍മാരാണ് സഹായിച്ചത്. മുന്നില്‍ പോയവര്‍ ഞങ്ങള്‍ക്ക് അപകടം പറ്റിയെന്ന് അറിഞ്ഞു പോലുമില്ലായിരുന്നുവെന്നും ഒരു ഷോയിൽ സംസാരിക്കുന്നതിനിടെ രഞ്ജിനി ഹരിദാസ്  വെളിപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com