മോഡേണ്‍ ലുക്കില്‍ തിളങ്ങി നവ്യാ നായര്‍; ചിത്രങ്ങള്‍ കാണാം

നവ്യ പങ്കുവയ്ക്കുന്ന ഓരോ ചിത്രത്തിനും പതിനായിരകണക്കിന് ആരാധകരാണ് ലൈക്കടിക്കുന്നത്
 മോഡേണ്‍ ലുക്കില്‍ തിളങ്ങി നവ്യാ നായര്‍; ചിത്രങ്ങള്‍ കാണാം

വിവാഹശേഷം ചെറിയൊരു ഇടവേളയുണ്ടായെങ്കിലും പ്രേക്ഷകരുടെ സ്‌നേഹം ഒട്ടും തന്നെ ചോര്‍ന്നുപോകാതെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞ നടിയാണ് നവ്യാ നായര്‍. വിവാഹത്തിന് മുന്നുള്ള നാടന്‍ സുന്ദരിയില്‍ നിന്ന് മോഡേണ്‍ ലുക്കിലേക്കുള്ള താരത്തിന്റെ മാറ്റം വിമര്‍ശനമൊന്നും ഇല്ലാതെയാണ് ആരാധകര്‍ ഏറ്റെടുത്തതും. 

രണ്ടാം വരവില്‍ മിനീസ്‌ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും നവ്യ താരമാണ്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വളരെ ആക്ടീവായ താരം തന്റെ വിശേഷങ്ങളും, യാത്രകളും, ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

നവ്യ പങ്കുവയ്ക്കുന്ന ഓരോ ചിത്രത്തിനും പതിനായിരകണക്കിന് ആരാധകരാണ് ലൈക്കടിക്കുന്നത്. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയിക്കുന്ന ജൂറി അംഗങ്ങളില്‍ ഒരാളാണ് നവ്യ. ഇതേക്കുറിച്ചുള്ള വിവരങ്ങളും നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com