ജയസൂര്യയും സൗബിനും മികച്ച നടന്‍മാര്‍, നടി നിമിഷാ സജയന്‍; ജനപ്രിയ ചിത്രം 'സുഡാനി ഫ്രം നൈജീരിയ'

49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു.മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ജോജു ജോര്‍ജും മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം സാവിത്രി ശ്രീധരനും
ജയസൂര്യയും സൗബിനും മികച്ച നടന്‍മാര്‍, നടി നിമിഷാ സജയന്‍; ജനപ്രിയ ചിത്രം 'സുഡാനി ഫ്രം നൈജീരിയ'


തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിനും പങ്കിട്ടു.  ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളാണ് ജയസൂര്യയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിനാണ് സൗബിന് പുരസ്‌കാരം. മികച്ച നടിക്കുള്ള പുരസ്‌കാരം നിമിഷ സജയനും നേടി. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നിമിഷയെ തേടി പുരസ്‌കാരമെത്തിയത്‌

 മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ജോജു ജോര്‍ജും മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം സാവിത്രി ശ്രീധരനും, സരസ ബാലുശ്ശേരിയും
നേടി.

 മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം  ഷെരീഫ് സിയുടെ 'കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ സ്വന്തമാക്കി. ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍.

 സെവന്‍സ് ഫുട്‌ബോളിന്റെ ആവേശം വിതറിയ സുഡാനി ഫ്രം നൈജീരിയയാണ് ജനപ്രീതിയും കലാമൂല്യവുമുള്ള സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്.മികച്ച തിരക്കഥാകൃത്തിനും നവാഗത സംവിധായകനുമുള്ള പുരസ്‌കാരം സക്കറിയ നേടി.

104 ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരത്തിനായി മത്സരിച്ചത്. പ്രശസ്ത സംവിധായകന്‍ കുമാര്‍ സാഹ്നി അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്.
 

മറ്റ് പുരസ്‌കാരങ്ങള്‍
 

രണ്ടാമത്തെ മികച്ച ചിത്രം ഒരു ഞായറാഴ്ച (ശ്യാമപ്രസാദ്)
50,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. 

മികച്ച ബാലതാരം അബനി ആദി (പന്ത്),മാസ്റ്റര്‍ റിഥുന്‍
മികച്ച കഥാകൃത്ത് ജോയി മാത്യു( അങ്കിള്‍)
മികച്ച ക്യാമറാമാന്‍ കെ യു മോഹനന്‍( കാര്‍ബണ്‍)
മികച്ച തിരക്കഥാകൃത്ത്  സക്കറിയയും മുഹ്‌സിന്‍ പരാരിയും

മികച്ച ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍- (ജീവാംശമായി താനേ..., കണ്ണെത്താ ദൂരം)


മികച്ച സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജ്
മികച്ച പിന്നണി ഗായകന്‍ വിജയ് യേശുദാസ്( പൂമുത്തോളെ), ഗായിക ശ്രേയാ ഘോഷാല്‍ ( നീര്‍മാതളപ്പൂവിനുള്ളില്‍)
മികച്ച കലാസംവിധായകന്‍ വിനേഷ് ബംഗ്ലാന്‍

സിങ്ക് സൗണ്ട്- അനില്‍ രാധാകൃഷ്ണന്‍(കാര്‍ബണ്‍)
മികച്ച ശബ്ദ മിശ്രണം സിനോയ് ജോസഫ്( കാര്‍ബണ്‍)

മികച്ച എഡിറ്റര്‍ അരവിന്ദ് മന്മദന്‍
മികച്ച മേക്കപ്പ്മാന്‍ -റോണ്‍ എക്‌സ് സേവ്യര്‍ (ഞാന്‍ മേരിക്കുട്ടി)
വസ്ത്രാലങ്കാരം സമീറാ സനീഷ്
ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- ഷമ്മി തിലകന്‍(പ്രകാശ് രാജ് ഒടിയന്‍), സ്‌നേഹ( ലില്ലി)
നൃത്ത സംവിധായകന്‍- പ്രസന്ന സുജിത്ത്‌

മികച്ച കുട്ടികളുടെ ചിത്രം അങ്ങ് ദൂരെ ഒരു ദേശത്ത് (ജോഷി മാത്യു)


പ്രത്യേക ജൂറി പരാമര്‍ശം
സംവിധാനം- സന്തോഷ് മണ്ടൂര്‍( പനി), സനല്‍ കുമാര്‍ ശശിധരന്‍ (ചോല)
 സൗണ്ട് ഡിസൈന്‍- സനല്‍ കുമാര്‍ ശശിധരന്‍
അഭിനയം- കെപിഎസി ലീല



പ്രത്യേക ജൂറി അവാര്‍ഡ്- മധു അമ്പാട്ട്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com