പൈലറ്റിന്റെ കസ്റ്റഡി : ഇന്ത്യ-പാക് സിനിമാതാരങ്ങള്‍ തമ്മില്‍ വാക്‌പോര് ; വീണ മാലികിന് തകര്‍പ്പന്‍ മറുപടിയുമായി സ്വര ഭാസ്‌കര്‍

ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധ്മാന്‍ കസ്റ്റഡിയിലായതിന് പിന്നാലെ, ഇതേച്ചൊല്ലിയുള്ള വാക് പോര് സിനിമാ മേഖലയിലേക്കും
പൈലറ്റിന്റെ കസ്റ്റഡി : ഇന്ത്യ-പാക് സിനിമാതാരങ്ങള്‍ തമ്മില്‍ വാക്‌പോര് ; വീണ മാലികിന് തകര്‍പ്പന്‍ മറുപടിയുമായി സ്വര ഭാസ്‌കര്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധ്മാന്‍ കസ്റ്റഡിയിലായതിന് പിന്നാലെ, ഇതേച്ചൊല്ലിയുള്ള വാക് പോര് സിനിമാ മേഖലയിലേക്കും. ഇന്ത്യ-പാക് സിനിമാ നടിമാരാണ് നേര്‍ക്കുനേര്‍ രംഗത്തെത്തിയത്. പൈലറ്റ് അഭിനന്ദിനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതിനെ പരാമര്‍ശിച്ച് പാക് നടി വീണ മാലിക് ഇട്ട ട്വിറ്റര്‍ കമന്റാണ് ചുടേറിയ ചര്‍ച്ചയായത്. 

പാകിസ്ഥാനിലെത്തിയ പൈലറ്റിന് 'നല്ല സ്വീകരണം' നല്‍കുമെന്നായിരുന്നു വീണ അഭിപ്രായപ്പെട്ടത്. 

ഇതിന് മറുപടിയുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്തെത്തി. വീണാ ജി ഇത് ലജ്ജാകരമാണ്...നിങ്ങളുടെ അവലക്ഷണം പിടിച്ച മനസ്സാണ് ഇത് വ്യക്തമാക്കുന്നത്. നിങ്ങള്‍ക്ക് ആഹ്ലാദം അലതല്ലുകയാണ്. ഞങ്ങളുടെ ഓഫീസര്‍ ധീരനാണ്. ചോദ്യം ചെയ്യുമ്പോള്‍ ഒരു മേജര്‍ പുലര്‍ത്തേണ്ട സാമാന്യമര്യാദയെങ്കിലും സ്വീകരിച്ചുകൂടേയെന്നും സ്വര ഭാസ്‌കര്‍ ചോദിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com