'അതിര്‍ത്തി ഭേദിച്ച് മലയാള സിനിമ വളരണമെങ്കില്‍, ഇങ്ങനെയുള്ള സിനിമകള്‍ ഇറങ്ങണം'; സ്വപ്‌നത്തെക്കുറിച്ച് മനസുതുറന്ന് പൃഥ്വിരാജ്

പൃഥ്വിരാജിന്റെ പുതിയ ചിത്രമായ നയനിന്റെ ട്രെയിലര്‍ റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ടാണ് മലയാള സിനിമയെക്കുറിച്ചുള്ള സ്വപ്‌നം പൃഥ്വിരാജ് പങ്കുവെച്ചത്
'അതിര്‍ത്തി ഭേദിച്ച് മലയാള സിനിമ വളരണമെങ്കില്‍, ഇങ്ങനെയുള്ള സിനിമകള്‍ ഇറങ്ങണം'; സ്വപ്‌നത്തെക്കുറിച്ച് മനസുതുറന്ന് പൃഥ്വിരാജ്

ഭിനയവും സംഗീതവും നിര്‍മാണവും കടന്ന് സംവിധാനത്തില്‍ എത്തി നില്‍ക്കുകയാണ് പൃഥ്വിരാജിന്റെ സിനിമ ജീവിതം. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി ആദ്യമായി സംവിധാനം ചെയ്യുന്ന  ലൂസിഫറിനായി ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോള്‍ തന്റെ സ്വപ്‌നത്തെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. മലയാള സിനിമയെ ലോക സിനിമയുടെ നെറുകയില്‍ ഭാഷയ്ക്കും  സംസ്‌കാരത്തിനുമപ്പുറം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കുന്ന ചിത്രങ്ങള്‍ കൊണ്ടുവരണം എന്നാണ് ന്യൂയര്‍ ദിനത്തില്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പൃഥ്വിരാജ് പറയുന്നത്. പൃഥ്വിരാജിന്റെ പുതിയ ചിത്രമായ നയനിന്റെ ട്രെയിലര്‍ റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ടാണ് മലയാള സിനിമയെക്കുറിച്ചുള്ള സ്വപ്‌നം പൃഥ്വിരാജ് പങ്കുവെച്ചത്. 

'മലയാള സിനിമ അതിര്‍ത്തികള്‍ ഭേദിച്ചു വളരണമെങ്കില്‍ അത്യന്തികമായി കേരളത്തെയോ മലയാളത്തെയോ അറിയാത്ത സിനിമാ ആസ്വാദകര്‍, അവര്‍ റിലേറ്റ് ചെയ്യുന്ന തരം സിനിമകള്‍ മലയാള ഭാഷയില്‍ നിര്‍മിക്കപ്പെടണം. അതു പോലെതന്നെ ഭാഷയ്ക്കും  സംസ്‌കാരത്തിനുമപ്പുറം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കുന്ന സിനിമ. അതാണ് സ്വപ്‌നം.' പൃഥ്വിരാജ് വീഡിയോയില്‍ പറയുന്നു. 

താരത്തിന്റെ സിനിമകളിലെ ക്ലിപ്പിങ്ങുകള്‍ കൂട്ടിച്ചേര്‍ത്താണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയനിന്റെ ട്രെയ്‌ലര്‍ ജനുവരി ഒന്‍പതിനാണ് റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പേരില്‍ സുപ്രിയ മേനോനും എസ് പി ഇ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കൂടാതെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്‌സ് രാജ്യാന്തരമായും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. വാമിക ഗബ്ബി, മമ്ത മോഹന്‍ദാസ്, പ്രകാശ് രാജ് തുടങ്ങിയ വലിയ താരനിയരയും ചിത്രത്തിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com