കാപ്പാന്‍, സൂര്യ- മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് പുറത്ത്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

സൂര്യയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും കാപ്പാന്‍
കാപ്പാന്‍, സൂര്യ- മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് പുറത്ത്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലറിന്റെ പേര് പുറത്തുവിട്ടു. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കാപ്പാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു. എന്‍എസ്ജി ഓഫീസറായാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. മോഹന്‍ലാല്‍ രാഷ്ട്രീയ നേതാവായാണ്. സൂര്യയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും കാപ്പാന്‍. 

ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ആര്യ സമദ്രക്കനി, സയേഷ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഹാരിസ് ജയരാജാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്. ചിത്രത്തിന്റെ ഷൂട്ട് 70 ശതമാനം പൂര്‍ത്തിയായി. ലണ്ടന്‍, അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. 

സിനിമയുടെ രണ്ട് പോസ്റ്ററുകളാണ് പുറത്തുവിട്ടത്. സൂര്യ  കെ. വി ആനന്ദ് കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രമാണിത്. ഇതിന് മുന്‍പ് പുറത്തിറങ്ങിയ അയന്‍, മാട്രാന്‍ എന്നിവ സൂപ്പര്‍ഹിറ്റായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com