'ഞാനൊരു തേപ്പുകാരിയല്ല', ഇങ്ങോട്ട് തേച്ചാല്‍ അങ്ങോട്ടും തേയ്ക്കുന്നതില്‍ എന്താണ് തെറ്റ്; മനസുതുറന്ന് നിഖില 

ചിത്രത്തിലെ നായിക നിഖില വിമലയുടെ സലോമി എന്ന കഥാപാത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു
'ഞാനൊരു തേപ്പുകാരിയല്ല', ഇങ്ങോട്ട് തേച്ചാല്‍ അങ്ങോട്ടും തേയ്ക്കുന്നതില്‍ എന്താണ് തെറ്റ്; മനസുതുറന്ന് നിഖില 

ഡിസംബറില്‍ റിലീസായ ചിത്രങ്ങളില്‍ മികച്ചവിജയം നേടിയതില്‍ മുന്‍നിരയിലാണ് ഞാന്‍ പ്രകാശന്‍. സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രത്തെ ജനങ്ങള്‍ കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ചിത്രത്തിലെ നായിക നിഖില വിമലയുടെ സലോമി എന്ന കഥാപാത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തെക്കുറിച്ച് മനസുതുറക്കുകയാണ് നിഖില.

സലോമി താനുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രമാണെന്നും അതുകൊണ്ട് തന്നെ ചിത്രത്തില്‍ തേപ്പുകാരിയാകാന്‍ കുറച്ച് ടെന്‍ഷനുണ്ടായിരുന്നുവെന്നും നിഖില വിമല്‍ പറഞ്ഞു. പക്ഷെ സത്യന്‍ സാറിന് താന്‍ സലോമിയായാല്‍ നന്നായിരിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. പിന്നെ സലോമി സ്‌നേഹലതയെപ്പോലെ അത്രയും വലിയ തേപ്പുകാരിയല്ല. സലോമിയെ പ്രകാശനാണ് ആദ്യം തേച്ചത്. അതിന് ശേഷമാണ് സലോമി തേയ്ക്കുന്നത്. പ്രകാശന്‍ ആത്മാര്‍ഥത കാണിക്കാത്തതുപോലെ തന്നെ ആത്മാര്‍ഥതയില്ലാത്ത കഥാപാത്രമാണ് സലോമിയുമെന്നും ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നിഖില വിശദീകരിച്ചു. 

പ്രകാശന്‍ തേച്ചപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല, സലോമി തേച്ചപ്പോഴാണ് പ്രശ്‌നം. ഇങ്ങോട്ട് തേച്ചാല്‍ അങ്ങോട്ടും തേയ്ക്കുന്നതില്‍ എന്താണ് തെറ്റ്. ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യാസമുള്ള കഥാപാത്രമാണ് സലോമിമെന്നും നിഖില പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com