ഹിന്ദി നടന്‍ ഖാദര്‍ ഖാന്‍ അന്തരിച്ചു

ഹിന്ദി നടന്‍ ഖാദര്‍ ഖാന്‍ അന്തരിച്ചു
ഹിന്ദി നടന്‍ ഖാദര്‍ ഖാന്‍ അന്തരിച്ചു

മുംബൈ: ഹിന്ദി നടനും സംവിധായകനും തിരക്കഥാകൃത്തുമായ ഖാദര്‍ ഖാന്‍ അന്തരിച്ചു. 81 വയസായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.

കാനഡയിലെ ടൊറോന്റോയില്‍ ആശുപത്രിയില്‍ വച്ചാണ് ഖാദര്‍ ഖാന്റെ അന്ത്യം. ഹജ്രയാണ് ഭാര്യ. മകന്‍ സര്‍ഫ്രാസ്. 

കഴിഞ്ഞ ദിവസം ഖാദര്‍ ഖാന്‍ അന്തരിച്ചതായി വാര്‍ത്ത പ്രചരിച്ചിരുന്നു. പിന്നീട് ഇത് നിഷേധിച്ച് മകന്‍ തന്നെ രംഗത്തുവന്നു.

രാജേഷ് ഖന്ന, ജിതേന്ദ്ര, ഫിറോസ് ഖാന്‍, അമിതാഭ് ബച്ചന്‍, അനില്‍ കപൂര്‍, ഗോവിന്ദ എന്നിവര്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഖാദര്‍ ഖാന്‍ വില്ലനായും കൊമേഡിയനായും അഭ്രപാളികളില്‍ തിളങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com