ആംബുലന്‍സിന് വഴികാട്ടിയായ പൊലീസുകാരന്‍ സിനിമയിലേക്ക്; വൈറലായവരുടെ കഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്കും

നൗഷാദ് ആലത്തൂര്‍ നിര്‍മിക്കുന്ന വൈറല്‍ 2019 എന്ന ചിത്രത്തിലാണ് രഞ്ജിത്ത് കുമാര്‍ വേഷമിടുക
ആംബുലന്‍സിന് വഴികാട്ടിയായ പൊലീസുകാരന്‍ സിനിമയിലേക്ക്; വൈറലായവരുടെ കഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്കും

താഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സിന് വഴിതീര്‍ത്ത് ഒരു കിലോമീറ്ററോളം ഓടിയാണ് പൊലീസ് സിവില്‍ ഓഫീസറായ രഞ്ജിത്ത് കുമാര്‍ താരമായത്. ആംബുലന്‍സിന് വഴിമുടക്കിക്കിടക്കുന്ന വാഹനങ്ങളെ മാറ്റി ഓടുന്ന രഞ്ജിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായകതിന് പിന്നാലെ അദ്ദേത്തെ തേടി ആശംസകളും പുരസ്‌കാരങ്ങളും എത്തി. ഇപ്പോള്‍ രഞ്ജിത്തിനെ തേടിയെത്തിയിരിക്കുന്നത് സിനിമയില്‍ അഭിനയിക്കാനുള്ള അവസരമാണ്. 

നൗഷാദ് ആലത്തൂര്‍ നിര്‍മിക്കുന്ന വൈറല്‍ 2019 എന്ന ചിത്രത്തിലാണ് രഞ്ജിത്ത് കുമാര്‍ വേഷമിടുക. സോഷ്യല്‍ മീഡിയയില്‍ വൈറലായ വ്യക്തികളേയും സംഭവങ്ങളേയും കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കുന്നത്. എട്ട് നവാഗത സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന  ചിത്രത്തിന്റെ സംവിധായകരെയും തിരകഥാകൃത്തിനെയും തിരഞ്ഞെടുത്തതും സമൂഹമാധ്യമത്തിലെ ജനകീയ വോട്ടെടുപ്പിലൂടെയാണ്.

കഴിഞ്ഞ വര്‍ഷം വലിയ ചര്‍ച്ചയായ ഹനാനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. കോളേജ് യൂണിഫോം ധരിച്ച് മീന്‍ വില്‍ക്കുന്ന ഹനാനെക്കുറിച്ച് പത്രത്തില്‍ വാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഹനാന്‍ വൈറലാവുകയും അധികം വൈകാതെ വലിയ അക്രമങ്ങള്‍ക്ക് ഇരയാവുകയും ചെയ്തിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് രഞ്ജിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ആംബുലന്‍സിന് വഴികാട്ടിക്കൊണ്ട് ഓടുന്ന രഞ്ജിത്തിന്റെ സോഷ്യല്‍ മീഡിയ നെഞ്ചേറ്റിയതിന് പിന്നാലെയാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com