മരിക്കാതെ ഇന്നും മണി ഇവരുടെ നെഞ്ചിലുണ്ട്; പ്രീയപ്പെട്ടവന്റെ ജന്മദിനത്തില്‍ വീട്ടമ്മയ്ക്ക് വീട് നിര്‍മിച്ച് നല്‍കി കൂട്ടുകാര്‍

മണിയുടെ ജന്മദിനമായ ജനുവരി ഒന്നിനാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തിലുള്ള കാസ്‌കേഡ് ക്ലബ് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നടന്നു
മരിക്കാതെ ഇന്നും മണി ഇവരുടെ നെഞ്ചിലുണ്ട്; പ്രീയപ്പെട്ടവന്റെ ജന്മദിനത്തില്‍ വീട്ടമ്മയ്ക്ക് വീട് നിര്‍മിച്ച് നല്‍കി കൂട്ടുകാര്‍

സുഹൃത്തുക്കളെ എന്നും നെഞ്ചോട് ചേര്‍ത്ത് പിടിച്ച വ്യക്തിയാണ് കലാഭവന്‍ മണി. വിടപറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സുഹൃത്തുക്കളുടെ ചങ്കിടിപ്പായി ഇന്നും മണി അവശേഷിക്കുകയാണ്. മണിയോടുള്ള സ്‌നേഹത്തിനൊപ്പം അദ്ദേഹം പകര്‍ന്നു നല്‍കിയ നന്മ വിളക്ക് കെടാതെ സൂക്ഷിക്കുകയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ഉറ്റ  സുഹൃത്തുക്കള്‍. പ്രീയപ്പെട്ടവന്റെ ജന്മദിനത്തിന് ഭവന രഹിതയായ വീട്ടമ്മയ്ക്ക് വീട് നിര്‍മിച്ച് നല്‍കിയിരിക്കുകയാണ് അവര്‍. 

മണിയുടെ ജന്മദിനമായ ജനുവരി ഒന്നിനാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തിലുള്ള കാസ്‌കേഡ് ക്ലബ് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നടന്നു. ചാലക്കുടിയിലെ പോട്ടയിലുള്ള സനൂഷയ്ക്കും കുടുംബത്തിനുമാണ് വീട് നിര്‍മിച്ച് നല്‍കിയത്. ചലച്ചിത്ര രംഗത്തെ മണിയുടെ സുഹൃത്തുക്കള്‍ പങ്കെടുത്ത ചടങ്ങില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. 

കഴിഞ്ഞ വര്‍ഷത്തെ മണിയുടെ ഓര്‍മ്മ ദിനത്തിലാണ് വീടിന് കല്ലിട്ടത്. ഏഴ് ലക്ഷം രൂപ ചിലവിട്ടാണ് 600 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ വീട് നിര്‍മ്മിച്ചത്. കൂടാതെ ക്താര്‍ബുദം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന മേലൂര്‍ പുഷപഗിരി സ്വദേശി സജില്‍ ശാന്തിയുടെ ചികിത്സയ്ക്ക് 60 ലക്ഷം രൂപയും മറ്റ് 20 പേര്‍ക്കുള്ള ചികിത്സാ സഹായവും വിതരണം ചെയ്തു. സിനിമ താരങ്ങളായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, പ്രജോദ്, രമേശ് പിഷാരടി തുടങ്ങിയവര്‍ ചടങ്ങിന് എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com