അനുപം ഖേർ മൻമോഹൻ സിങിന്റെ പ്രതിച്ഛായ തകർത്തു; ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിൽ അഭിനയിച്ചതിനെതിരെ കേസ് നൽകി അഭിഭാഷകൻ  

അനുപം ഖേറിന് പുറമേ സിനിമയുടെ മറ്റ് അണിയറപ്രവർത്തകർക്കെതിരെയും കേസ് നൽകിയിട്ടുണ്ട്
അനുപം ഖേർ മൻമോഹൻ സിങിന്റെ പ്രതിച്ഛായ തകർത്തു; ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിൽ അഭിനയിച്ചതിനെതിരെ കേസ് നൽകി അഭിഭാഷകൻ  

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങായി ' ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി'ൽ അഭിനയിച്ച നടൻ അനുപം ഖേറിനെതിരെ കേസ്. അഭിഭാഷകനായ സുധീർ കുമാർ ഓജ എന്നയാളാണ് കേസ് നൽകിയത്. അനുപം ഖേറിന് പുറമേ സിനിമയുടെ മറ്റ് അണിയറപ്രവർത്തകർക്കെതിരെയും കേസ് നൽകിയിട്ടുണ്ട്. ബിഹാർ കോടതിയിൽ ഇന്നലെയാണ് കേസ് നൽകിയത്.  ഉന്നത വ്യക്തികളുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. 

കേസെടുത്ത കോടതി ജനുവരി എട്ടിന് വാദം കേൾക്കാമെന്ന് തീരുമാനിച്ചു. അനുപം ഖേറു സിനിമയിൽ മൻമോഹൻ സിങിന്റെ മാധ്യമ ഉപദേഷ്ടാവായി പ്രവർത്തിച്ച സഞ്ജയ് ഭാരുവായി ചിത്രത്തിലെത്തിയ അക്ഷയ് ഖന്നയും ഇരുവരുടെയും പ്രതിച്ഛായ തകർത്തെന്നാണ് കേസിൽ ആരോപിച്ചിരിക്കുന്നത്. അത് തന്നെയും മറ്റ് പലരെയും വേദനിപ്പിച്ചെന്നു സുധീർ പരാതിയിൽ പറയുന്നു. സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവരായി ചിത്രത്തിലെത്തിയവർക്കെതിരെയും പരാതിയിൽ ആരോപണമുണ്ട്. സിനിമയുടെ സംവിധായകനെയും നിർമാതാവിനെയുമടക്കം കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ഭാരുവിന്റെ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍സിങ് എന്ന പുസ്തകത്തെ അധികരിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന കാലയളവിലുടനീളം അദ്ദേഹം നേരിട്ട വിമര്‍ശനങ്ങള്‍ ചിത്രത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. ആ വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങളാണ് സിനിമ തുറന്നുകാട്ടുന്നത്. 

വിജയ് ഗുട്ടെയാണ് ചിത്രം സംവിധാനം ചെയ്യുതിരിക്കുന്നത്. ജര്‍മന്‍ നടി സൂസന്‍ ബെര്‍നെറ്റ് ആണ് സോണിയാ ഗാന്ധിയുടെ വേഷത്തിലെത്തുന്നത്. മന്‍മോഹന്‍ സിങിന്റെ ഭാര്യയായി ദിവ്യ സേത് ഷായും മാധ്യമ ഉപദേഷ്ടാവ് സഞ്ചയ് ബാരുവായി അക്ഷയ് ഖന്നയും വേഷമിടുന്നു. അഹാനാ കുമാരാ പ്രിയങ്ക ഗാന്ധിയായും അര്‍ജുന്‍ മാത്തുര്‍ രാഹുല്‍ ഗാന്ധിയായും ചിത്രത്തിലെത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com