ചോരയില്‍ കുളിച്ച് അര്‍ധനഗ്നയായി ഹന്‍സിക: മഹായുടെ മൂന്നാമത്തെ പോസ്റ്ററെത്തി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 03rd January 2019 05:46 AM  |  

Last Updated: 03rd January 2019 05:46 AM  |   A+A-   |  

 

ന്‍സികയുടെ അമ്പതാമത് ചിത്രം മഹായുടെ മൂന്നാമത്തെ പോസ്റ്ററുമെത്തി. പുതുവര്‍ഷ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ബാത്ത് ടബ്ബില്‍ തോക്കുമായി അര്‍ധനഗ്‌നയായി ചോരയില്‍ കുളിച്ചു കിടക്കുന്ന ഹന്‍സികയുടെ ദൃശ്യമാണ് പോസ്റ്ററിലുള്ളത്. 

നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ രണ്ട് പോസ്റ്ററുകളും വിവാദമായിരുന്നു. ഹന്‍സിക മൊട്‌വാനിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ യു ആര്‍ ജമീല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ മഹായ്‌ക്കെതിരേ ഇതിനോടകം നിരവധി പരാതികളുയര്‍ന്നു വന്നിട്ടുണ്ട്. കാവിവേഷത്തില്‍ പുകവലിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററിലൂടെ  മതവികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു പരാതി. 

വിഷയത്തെക്കുറിച്ച് ഹന്‍സികയുടെ കൂളായ പ്രതികരണവും വാര്‍ത്തയായിരുന്നു.'ഇതൊക്കെ വെറും സിമ്പിള്‍. ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളൂ. നിങ്ങളെപ്പോലെ ഞാനും അതിനായുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ്.' ഇങ്ങനെയായിരുന്നു ഹന്‍സിക പ്രതികരിച്ചത്. തലയില്‍ മക്കനയിട്ട് പ്രാര്‍ഥിക്കുന്ന രൂപത്തിലായിരുന്നു ഹന്‍സിക രണ്ടാം പോസ്റ്ററില്‍.