'കന്യകാത്വം എന്തിനാണ് നിധി പോലെ കാത്തുസൂക്ഷിക്കുന്നത്? അത് ഭര്‍ത്താവിനുവേണ്ടി കാത്തുവയ്‌ക്കേണ്ടതല്ല'

'കന്യകാത്വം എന്തിനാണ് നിധി പോലെ കാത്തുസൂക്ഷിക്കുന്നത്? അത് ഭര്‍ത്താവിനുവേണ്ടി കാത്തുവയ്‌ക്കേണ്ടതല്ല'

കന്യകാത്വം നിധി പോലെ കാത്തുസൂക്ഷിക്കേണ്ട ഒന്നല്ലെന്നും ഭര്‍ത്താവിന് വേണ്ടി കാത്തുസൂക്ഷിക്കേണ്ട ഒന്നല്ലെന്നും കല്‍ക്കി അഭിപ്രായപ്പെട്ടു.

വേറിട്ട അഭിപ്രായ പ്രകടനം കൊണ്ട് ശ്രദ്ധേയയായ ബോളിവുഡ് നടിയാണ് കല്‍ക്കി കോച്ച്‌ലിന്‍. അഭിനയത്തില്‍ മാത്രമല്ല തന്റെ ശക്തമായ നിലപാടുകള്‍ കൊണ്ടും വ്യത്യസ്തത സൂക്ഷിക്കുന്നയാളാണ് കല്‍ക്കി. സമൂഹത്തില്‍ പുരുഷന്‍ സ്ത്രീക്ക് മേല്‍ ചുമത്തിക്കൊണ്ടിരിക്കുന്ന അധിനിവേശങ്ങളെക്കുറിച്ച് കല്‍ക്കി തന്റെ നിലപാട് വ്യക്തമാക്കുകയാണ്.

കന്യകാത്വം നിധി പോലെ കാത്തുസൂക്ഷിക്കേണ്ട ഒന്നല്ലെന്നും ഭര്‍ത്താവിന് വേണ്ടി കാത്തുസൂക്ഷിക്കേണ്ട ഒന്നല്ലെന്നും കല്‍ക്കി അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കല്‍ക്കി തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ക്കെതിരേയുള്ള കയ്യേറ്റങ്ങളും അതിക്രമങ്ങളും അവസാനിക്കണമെങ്കില്‍ ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ സമൂഹം മുന്നോട്ട് വരണമെന്നും കല്‍ക്കി പറയുന്നു. 

''സ്ത്രീയും പുരുഷനും ലൈംഗികപരമായും ശാക്തീകരിക്കപ്പെടണം. ലൈംഗിക ബന്ധത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും തുറന്ന് പറയാന്‍ മടിക്കരുത്. സ്ത്രീക്കള്‍ക്കെതിരേയുള്ള ലൈംഗിക ചൂഷണങ്ങള്‍ ഒരു കാരണവശാലും വകവെച്ച് കൊടുക്കരുത്'- കല്‍ക്കി തുറന്നടിച്ചു.

മീടൂ മൂവ്‌മെന്റിനെപ്പറ്റിയുള്ള തന്റെ അഭിപ്രായവും കല്‍ക്കി വ്യക്തമാക്കി. 'നോ എന്ന് ഒരു സ്ത്രീ പറഞ്ഞാല്‍ സംസാരം തുടങ്ങാനാണെന്നാണ് മിക്ക പുരുഷന്‍മാരുടേയും ധാരണ. അത്തരത്തിലുള്ളൊരു സംസ്‌കാരമാണ് നമുക്കുള്ളതും. അങ്ങനെ നോ എന്നത് യെസ് ആകുന്നത് വരെ അവര്‍ ശ്രമം തുടരുന്നു. ഇതിനെ നമ്മള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം.'

'ലൈംഗികത വിശുദ്ധമാണ്, അശുദ്ധമാണ് എന്ന ചിന്താഗതിയാണ് ആദ്യം മാറ്റേണ്ടത്. പെണ്‍കുട്ടികള്‍ നിധിപോലെ കാത്ത് സൂക്ഷിക്കേണ്ടതോ ഭര്‍ത്താവിന് സമ്മാനം നല്‍കേണ്ടതോ ആയ ഒന്നല്ല കന്യകാത്വം. അശുദ്ധമായതെന്ന മേല്‍വിലാസം നല്‍കിക്കഴിഞ്ഞാല്‍ അത് ചെയ്യാന്‍ പ്രലോഭനമുണ്ടാവുകയാണ് ചെയ്യുക. എന്തിനെങ്കിലും വിശുദ്ധിയുള്ളത് എന്ന ടാഗ് നല്‍കിയാല്‍ അതു ചെയ്യാനായി ധൈര്യം കിട്ടുകയും ചെയ്യും'.

'ഇനിയെങ്കിലും ഇന്ത്യയിലെ മാതാപിതാക്കള്‍ ലൈംഗികതയെക്കുറിച്ചും ലൈംഗികാതിക്രമങ്ങളെക്കുറിച്ചും മക്കളോട് സംസാരിക്കാന്‍ തയ്യാറാകണം. ലൈംഗികതയെയും ലൈംഗിക ചൂഷണത്തെയും കുറിച്ച് കുട്ടികളെ നിര്‍ബന്ധമായും പറഞ്ഞു മനസിലാക്കണമെന്നും'- കല്‍ക്കി വ്യക്തമാക്കി. മാത്രമല്ല എങ്ങനെ പെരുമാറണമെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമായ കാര്യമാണെന്നും കല്‍ക്കി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com